തൈറോയ്ഡ് രോഗമുള്ളവർ എത്രകാലം മരുന്നുകഴിക്കേണ്ടിവരുമെന്നത് ഒരു ചോദ്യമാണ് അവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരുടെ രോഗാവസ്ഥയാണ്. ആദ്യമായി ഹോർമോൺ കുറയാനുള്ള കാരണം കണ്ടെത്തുകയെന്നതാണ് ഹോർമോണിന്റെ കുറവിന് പല കാരണങ്ങളുണ്ടാകാം. ആ കാരണം കണ്ടെത്തി അത് പരിഹരിച്ചുകഴിഞ്ഞാൽ ചിലർക്ക് മരുന്ന് ഒഴിവാക്കാൻ സാധിക്കും. എന്നാൽ, തൈറോയ്ഡ് േഹാർമോണിന്റെയും അയഡിന്റെയും കുറവ് സ്ഥായിയായ കാരണങ്ങൾകൊണ്ടാണെങ്കിൽ മരുന്ന് നിർത്താനാകില്ല. ഇതെല്ലാം തീരുമാനിക്കുന്നത് കൃത്യമായ പരിശോധനയുടെയും വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശപ്രകാരവുമാണ്. ഒരു വ്യക്തിക്ക് ഗർഭകാലത്താണ് തൈറോയ്ഡ്രോഗമുള്ളതെങ്കിൽ ആസമയത്ത് അത് പരിഹരിക്കാൻ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടിവരാം എന്നാൽ, പ്രസവത്തോടെ ആ അവസ്ഥമാറുകയും. ശരീരം പൂർവസ്ഥിതിയിലേക്ക് വരികയും ചെയ്താൽ മരുന്ന് നിർത്താം. പക്ഷേ, ശസ്ത്രക്രിയ ചെയ്ത് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തവർക്ക് തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാനായി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് ഗ്ന്ഥിക്കുമാത്രമേ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവൂ എന്നതാണ് കാരണം. ഇങ്ങനെ ശസ്ത്രക്രിയ ചെയ്തവർക്കു മാത്രമല്ല അട്രോഫിക് തൈറോയ്ഡൈറ്റിസ് (Atrophic Thyroidditis) രോഗാവസ്ഥയിലും ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടിവരും. എന്നാൽ, റേഡിയോ ആക്ടീവ് മെഡിസിൻ ചികിത്സയെടുത്തവർ തൈറോയ്ഡ് പ്രവർത്തനം നോർമലാകുന്നതിനാൽ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. ഒന്നോർക്കുക എല്ലാം പരിശോധനകൾക്കും വിദഗ്ധോപദേശത്തിനും അനുസരിച്ച് ചെയ്യണമെന്നത്.

പ്രമോദ്കുമാർ വി.സി.