സെർവിക്കൽ ഓസ്റ്റിയോആർത്രൈറ്റിസ്, ആർത്രൈറ്റിസ് ഓഫ് ദ നെക്ക് എന്നീ പേരുകളിലും സെർവിക്കൽ സ്പോണ്ടിലോസിസ് അറിയപ്പെടുന്നു. പ്രായവുമായി ബന്ധപ്പെട്ട് കഴുത്തിലെ സ്പൈനൽ ഡിസ്കുകൾക്ക് പറ്റുന്ന തകരാറാണിത്

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

കാരണങ്ങൾ

പ്രായമാകുന്നതിന് അനുസൃതമായി, നട്ടെല്ലിലെ തരുണാസ്ഥികൾക്കും എല്ലുകൾക്കും ഉണ്ടാകുന്ന മാറ്റങ്ങളാണ് സെർവിക്കൽ സ്പോണ്ടിലോസിസിന്റെ പ്രാഥമിക കാരണം. പ്രായം കൂടുന്നതിനനുസൃതമായി ഡിസ്കുകൾക്ക് ഇനി പറയുന്ന മാറ്റങ്ങൾ ഉണ്ടാകാം;

ഹെർണിയേറ്റഡ് ഡിസ്കുകൾ: ഡിസ്കിനു സ്ഥാനഭ്രംശമുണ്ടാകുന്ന അവസ്ഥയാണിത്. എല്ലുകളുടെ പുറമെയുള്ള ഭാഗത്തിന് പൊട്ടൽ സംഭവിക്കുകയും ജെല്ലി പോലെയുള്ള ഡിസ്ക് പുറത്തേക്കു തള്ളുകയും ചെയ്യുന്നു.

ഡിസ്കുകളുടെ വരൾച്ച: എല്ലുകൾക്ക് ദ്രവനഷ്ടമുണ്ടാകുന്ന അവസ്ഥയിൽ ഡിസ്കുകൾ വരളുകയും ചുരുങ്ങുകയും ചെയ്യുന്നു. ഇത് എല്ലുകൾ തമ്മിൽ ഉരയുന്നതിനു കാരണമാകുന്നു.

ബോൺ സ്പർസ്: നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതിനായി, ചിലയവസരങ്ങളിൽ ശരീരം എല്ലിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇത് എല്ലുകളിൽ മുനകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ടാകാൻ കാരണമാവുകയും അവ ഞരമ്പുകളെയും സ്പൈനൽ കോഡിനെയും ഞെരുക്കുകയും ചെയ്തേക്കാം.

ലിഗമെറ്റുകൾക്ക് വഴക്കമില്ലാതാവുക: പ്രായമാകുന്നതിന് അനുസൃതമായി, ലിഗമെന്റുകൾക്ക് വഴക്കം കുറയുകയും കഴുത്ത് അനായാസം ചലിപ്പിക്കാൻ കഴിയാതെവരികയും ചെയ്യുന്നു.

അപകടസാധ്യതാ ഘടകങ്ങൾ

പ്രായമാകൽ: സെർവിക്കൽ സ്പോണ്ടിലോസിസിന്റെ പ്രാഥമിക കാരണമാണിത്.

ജീനുകൾ: ചില കുടുംബങ്ങളിൽ ഇതിന്റെ സാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും.

പുകവലി: പുകവലി മൂലം കഴുത്തിന്റെ വഴക്കമില്ലായ്മ അധികരിക്കുന്നു.

കഴുത്തിലെ പരുക്കുകൾ: കഴുത്തിൽ ഉണ്ടാകുന്ന പരുക്കുകൾ സെർവിക്കൽ സ്പോണ്ടിലോസിസിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു.

തൊഴിൽ: കഴുത്തിനു സ്ഥിരമായി പിരിമുറുക്കം നൽകുന്ന തരത്തിലുള്ള തൊഴിലുകൾ.

ലക്ഷണങ്ങൾ

കഴുത്ത് ചലിപ്പിക്കുമ്പോൾ വേദനയുണ്ടാകുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണമെങ്കിലും ചിലർക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. മറ്റു ലക്ഷണങ്ങളാണ് ഇനി പറയുന്നത്.

കൈത്തണ്ടയിലും ചുമലുകളിലും വേദന

കഴുത്തിന്റെ പിൻഭാഗത്തു നിന്ന് ആരംഭിക്കുന്ന തലവേദന.

ചിലയവസരങ്ങളിൽ, സെർവിക്കൽ സ്പോണ്ടിലോസിസ് മൂലം സ്പൈനൽ കോർഡ് സ്ഥിതിചെയ്യുന്ന ഭാഗം ഇടുങ്ങിയേക്കാം. ഇത് സംഭവിച്ചാൽ, ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം;

കാലുകൾക്കോ കൈത്തണ്ടകൾക്കോ കാൽപ്പാദങ്ങൾക്കോ മരവിപ്പ് അല്ലെങ്കിൽ തരിപ്പ്

മലമൂത്രവിസർജനം ശരിയായി നടക്കാതിരിക്കുക

നടക്കുന്നതിനുള്ള പ്രയാസം

ഏകോപനത്തിൽ ബുദ്ധിമുട്ടുകൾ

രോഗനിർണയം

ഇനി പറയുന്ന രീതികളിലൂടെ രോഗനിർണയം നടത്താൻ സാധിക്കും;

ശാരീരിക പരിശോധന: നിങ്ങളുടെ രോഗചരിത്രം ചോദിച്ചറിയുന്ന ഡോക്ടർ, കഴുത്ത്, ചുമൽ, പുറം എന്നീ ഭാഗങ്ങളുടെ ശാരീരിക പരിശോധന നടത്തും. റിഫ്ളക്സുകൾ, രക്തയോട്ടം, സ്പർശനശേഷി, വഴക്കം, കൈത്തണ്ടകളുടെ ശക്തി, നടത്തം എന്നീ കാര്യങ്ങളും നിരീക്ഷിക്കും.

ഇമേജിംഗ്: വേദനയ്ക്ക് മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനു എക്സ്-റേ എടുക്കുന്നതിനു നിർദേശിക്കും. ഇതിലൂടെ ബോൺ സ്പർസ് പോലെയുള്ള അസ്വാഭാവികതകൾ ഉണ്ടോയെന്നു മനസ്സിലാക്കുന്നതിനു സാധിക്കും. എല്ലുകളുടെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നതിനായി എംആർഐ, സിടി സ്കാൻ അല്ലെങ്കിൽ മയേലോഗ്രാഫി നടത്തുന്നതിനു നിർദേശിക്കാം.

നെർവ് ഫങ്ഷൻ ടെസ്റ്റുകൾ: മസിലുകളിലേക്ക് നെർവ് സിഗ്നലുകൾ ശരിയായ രീതിയിൽ സഞ്ചരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള പരിശോധനകൾ.

ചികിത്സ

ലക്ഷണങ്ങളുടെ തീവ്രതയെ അടിസ്ഥാനമാക്കിയായിരിക്കും ചികിത്സ നിശ്ചയിക്കുക;

മരുന്നുകൾ: വേദനയും നീരും കുറയുന്നതിനുള്ള മരുന്നുകൾ നൽകും.

ഫിസിക്കൽ തെറാപ്പി: കഴുത്തിലെയും ചുമലുകളിലെയും മസിലുകൾക്ക് ശക്തി നൽകുന്നതിനായി ട്രാക്ഷനും സ്ട്രെച്ചുകളും.

ശസ്ത്രക്രിയ: മറ്റു ചികിത്സകൾ ഫലിക്കാതെ വരുന്ന അവസരത്തിലും പ്രവർത്തനങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ള അവസരത്തിലുമായിരിക്കും ശസ്ത്രകിയ നിർദേശിക്കുക. ശസ്ത്രക്രിയകളിൽ ഇനി പറയുന്നവ ചെയ്യുന്നു;

കശേരുവിന്റെ ഒരു ഭാഗം നീക്കംചെയ്യുന്നു

കഴുത്തിലെ ശസ്ത്രക്രിയയിലൂടെ തകരാർ സംഭവിച്ച ഡിസ്ക് നീക്കംചെയ്യുന്നു

ബോൺ സ്പർസ് നീക്കം ചെയ്യുന്നു

സങ്കീർണതകൾ

സെർവിക്കൽ സ്പോണ്ടിലോസിസ് മൂലം സ്പൈനൽ കോർഡ് അല്ലെങ്കിൽ നെർവ് റൂട്ടുകൾ കൂടുതലായി ഞെരുങ്ങുകയാണെങ്കിൽ, തകരാറുകൾ സ്ഥിരമായി നിലനിൽക്കുന്നതായിരിക്കും.

കടപ്പാട് : മോഡസ്റ്റ