ശരീരവും മനസും ഒന്നായി ഇണങ്ങി ഒരുമിക്കുക, അതിനുള്ള സാഹചര്യമാണ് യോഗ ഒരുക്കുന്നത്. ശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അദ്വിതീയ ശക്തി ചൈതന്യങ്ങളെ ഉണര്‍ത്തി സജീവമാക്കി മനുഷ്യനെ സായൂജ്യത്തിന്റെ പൂര്ണതയിലെത്തിച്ചേരാന് പ്രാപ്തമാക്കുക. യോഗയുടെ പരമലക്ഷ്യം മോക്ഷമാണെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. വേമൂത്രം ഒഴിക്കണമെന്നു തോന്നി തുടങ്ങിയിട്ട് കുറച്ചു നേരമായി. കണ്ടു കൊണ്ടിരിക്കുന്ന സിനിമ കഴിയട്ടെ. അല്ലെങ്കില്‍ വീടിനുപുറത്തിറങ്ങിയാല്‍ മറ്റ് ബാത്ത്റൂമില്‍ പോകാനുള്ള അനിഷ്ടം. ഉറക്കത്തിനിടയ്ക്ക് എഴുന്നേറ്റു പോയി മൂത്രം ഒഴിക്കാനുള്ള മടി. ഇങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മൂത്രം പിടിച്ചുവയ്ക്കുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. അല്ലെങ്കിലും ആണുങ്ങളെപ്പോലെ എവിടെനിന്നും പരസ്യമായി മൂത്രമൊഴിക്കാന്‍ പെണ്ണുങ്ങള്‍ക്ക് ആവില്ലല്ലോ. വീടിനു പുറത്തിറങ്ങിയാല്‍ അസൗകര്യങ്ങള്‍ കാരണം മണിക്കൂറുകളോളം മൂത്രം പിടിച്ചു നിര്‍ത്തേണ്ടി വന്നേക്കാം. വെള്ളം കുടിച്ചാല്‍ മൂത്രം ഒഴിക്കേണ്ടി വരുമോ എന്ന പേടിക്കൊണ്ട് പല പെണ്‍കുട്ടികളും വെള്ളം കുടിക്കാതിരിക്കാറുണ്ട്. ഇതെല്ലാം സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ അധികരിക്കുന്നതിനു കാരണമാകുന്നു്്. ടീനേജ് പെണ്‍കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങളെക്കുറിച്ച്. മൂത്രാശയ അണുബാധ പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളില്‍ വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരില് ശരീരത്തുനിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരേ അപേക്ഷിച്ച് നീളം കുറവാണ്. അതിനാല്‍ മൂത്രനാളിയിലൂടെ അണുബാധ അകത്തേക്കു വ്യാപിക്കുന്നു. മലദ്വാരത്തില്‍നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്കു കടക്കാനും എളുപ്പമാണ്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്നത്. മൂത്രവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് രോഗമായിത്തീരുന്നത്. മൂത്രാശയ അണുബാധയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമായിത്തീരുന്നത് ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിലും മലാശയത്തിലുമാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത്. ശോധനയ്ക്കുശേഷം ശരിയായ രീതിയില്‍ കഴുകാത്ത സാഹചര്യത്തില്‍ ഈ ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിക്കുന്നു. മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ അണുബാധ ഉണ്ടാകാം. അണുബാധ ഉള്ളിലേക്ക് വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതര അവസ്ഥയ്ക്കു കാരണമാകുന്നു. ലക്ഷണങ്ങള്‍ അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും. അടിവയറ്റില്‍ വേദന. മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുക. മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക. രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക. മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക. മൂത്രം കലങ്ങിപ്പോവുക. അറിയാതെ മൂത്രം പോകുക. ചികിത്സ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്. ഏതുതരം അണുക്കളാണ് വളരുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാകുന്നതാണ്. കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സയ്ക്കു മുതിരരുത്. സാധാരണ മൂത്രാശയ അണുബാധയ്ക്ക് 5-7 ദിവസംവരെ ആന്റിബയോട്ടിക്സ് കഴിക്കണം. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില് 2-3 ആഴ്ചവരെ ആന്റിബയോട്ടിക്സ് കഴിക്കേണ്ടിവരാം. മരുന്നു കഴിച്ചു അണുബാധ പൂര്‍ണമായും മാറിയാലും വീണ്ടും വരാതെ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മൂത്രാശയ അണുബാധ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. വ്യക്തിശുചിത്വം പാലിക്കണം. മലവിസര്ജനത്തിനുശേഷവുംം മൂത്രം മൂത്രവിസര്ജനത്തിനുശേഷവും കഴുകുമ്പോള്‍ മുന്നില്‍നിന്ന് പിന്നിലേക്ക് മാത്രം കഴുകുക. മൂത്രാശയ കല്ല് നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അസഹ്യമായ വേദന. പലപ്പോഴും മൂത്രാശയക്കല്ലുകള്‍ തിരിച്ചറിയപ്പെടുന്നത് ഇങ്ങനെയായിരിക്കും. വൃക്കിയിലോ മൂത്രസഞ്ചിയിലോ മൂത്രവാഹിനിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരത്തില്‍ തന്നെയുള്ള ചില ലവണങ്ങളുടെ നേരിയ തരികള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്നവയായിരിക്കും ഇവ. കാത്സ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നീ കല്ലുകളാണ് കൂടുതലായി കാണപ്പെടുന്നത്. മിക്കയാളുകളുടെയും ശരീരത്തില്‍ ചെറിയ മൂത്രാശയകല്ലുകള്‍ ഉണ്ടാകാറുണ്ട്. ആവശ്യത്തിന് മൂത്രം ഒഴിക്കുകയും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ചെറിയ കല്ലുകള്‍ മൂത്രം ഒഴിക്കുമ്പോള്‍ പുറത്തു പോകുന്നതാണ്. ആറുസെന്റീമീറ്റര്വരെയുള്ള കല്ലുകള്‍ തനിയേ പോകുന്നതിനുള്ള സാധ്യത 70 ശതമാനമാണ്. കല്ല് തനിയേ പോകുന്നില്ലെങ്കില്‍ മാത്രമേ മറ്റ് ചികിത്സയുടെ ആവശ്യമുള്ളൂ. മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍തന്നെയാണ് മൂത്രാശയകല്ലിന്റേയും. വയറിന്റെ വശങ്ങളില്‍നിന്നും പുറകില്നിന്നും അനുഭവപ്പെടുന്ന വേദന, ചിലപ്പോള്‍ മൂത്രത്തിനൊപ്പം രക്തം കലര്‍ന്നു പോകാം എന്നിവയാണ് മൂത്രാശയ കല്ലിന്റെ പ്രധാന ലക്ഷണങ്ങള്‍. മൂത്രാശയ അണുബാധ ഒരു തവണ ചികിത്സിച്ചിട്ടും മാറിയില്ലെങ്കില്‍ മൂത്രാശയകല്ല് ഉണ്ടോയെന്ന് എക്സറേയിലൂടെയോ സ്കാന്‍ ചെയ്യ്തോ ഉറപ്പിക്കണം. കല്ലിന്റെ വലിപ്പവും അത് ഇരിക്കുന്ന അവസ്ഥയും അനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. ചികിത്സ ആറ് മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള കല്ലുകള്‍ക്ക് സാധാരണ ചികിത്സയൊന്നും ആവശ്യമായി വരാറില്ല. കല്ല് തനിയേ പോകാതിരിക്കുകയോ വേദന ഉണ്ടാക്കുയോ ചെയ്താല്‍ മാത്രമാണ് ചികിത്സ ആവശ്യമായി വരുന്നത്. വലിയ കല്ലുകളാണെങ്കില്‍ പൊടിച്ചു കളയുകയോ എടുത്തുകളയുകയോ ചെയ്യേണ്ടി വരാം. വൃക്കയിലെ കല്ലു നീക്കം ചെയ്തശേഷം എന്തുകൊണ്ടാണ് കല്ലുണ്ടായതെന്ന് കണ്ടെത്തണ്ണം. വീണ്ടും കല്ലുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും വേണം. ശ്രദ്ധിക്കേണ്ടത് നിത്യവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. മൂത്രത്തില്‍ ആസിഡ് സ്വഭാവം വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ് ഇറച്ചി. ഇത് കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാല്‍ അമിതമായി ഇറച്ചി കഴിക്കുന്നത് ഒഴിവാക്കണം. പച്ചതക്കാളി, കാബേജ്, ചോക്ലേറ്റ്, ബദാം, എണ്ണ കൂടുതലുള്ളവ ഭക്ഷണങ്ങള്‍ ഇവ ധാരാളമായി കഴിക്കുന്നത് കല്ല് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. മൂത്രം ഒഴിക്കാതെ പിടിച്ചുവയ്ക്കുന്നത് കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും. ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നവര്‍ കാരണം കണ്ടെത്തി ചികിത്സ തേടണം. അണുബാധകള്‍ ചിലപ്പോള്‍ കല്ലിന് കാരണമാകാം. മൂത്രം പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ട് വീഡിയോ ഗെയിം, ടി.വി, കംപ്യൂട്ടര്‍ എന്നിവയുടെ മുന്നില്‍ അധിക സമയം ചെലവഴിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. മൂത്രം ഒഴിക്കണമെന്നു തോന്നിയാലും ബോധപൂര്‍വ്വം അത് അടിച്ചമര്‍ത്തി വയ്ക്കും. ഇതുമൂലം മൂത്രസഞ്ചി പരമാവധി വലുതാകുകയും മൂത്രം നിറഞ്ഞൊഴുകുകയും ചെയ്യുന്നു. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രശ്്നം കൂടുതലായി കണ്ടുവരുന്നത്. മൂത്രസഞ്ചി അധികം നിറയുന്നതിനുമുമ്പ് ചുരുങ്ങിപ്പോകുന്ന അവസ്ഥ. മൂത്രസഞ്ചിയുടെ പേശികള്‍ക്ക് ജന്മനാല് ഉണ്ടാകുന്ന വൈകല്യമാണിതിനു കാരണം. മരുന്നുകളിലൂടെ പേശികളുടെ ബലം വര്‍ധിപ്പിക്കാവുന്നതാണ്. ചികിത്സ ഓവര്‍ ആക്ടീവ് ബ്ലാഡര്‍ പ്രവണതയുള്ള കുട്ടികള്‍ക്ക് മരുന്നല്ല ആവശ്യം. ഈ പ്രവണതകാണിക്കുന്നതിനുള്ള കാരണം മനസിലാക്കുക്കയാണ്് വേണ്ടത്. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൂത്രം പിടിച്ചുവച്ചാല്‍ ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കി ഈ പ്രവണതയില്‍നിന്നു പിന്തിരിപ്പിക്കാന് ശ്രമി ക്കണം. മൂത്രസഞ്ചി വികസിക്കാന്‍ അവസരം കൊടുക്കാതെ അതിനുമുമ്പ് മൂത്രം പുറത്തുകളയുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. ചികിത്സയുടെ ഭാഗമായി മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. ചെറിയ കുട്ടികളാണെങ്കില്‍ മാതാപിതാക്കള്‍ അവരെ നിര്‍ബന്ധപൂര്‍വ്വം മൂത്രം ഒഴിപ്പിക്കുക. മുതിര്‍ന്ന കുട്ടികളെ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. രാത്രി കിടന്നുമുള്ളുക ടീനേജ് പെണ്‍കുട്ടികള്‍വരെ രാത്രിയില്‍ കിടയ്ക്ക നനയ്ക്കുന്നുവെന്നത് പലരേയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. മിക്ക കുട്ടികളും തുറന്നുപറയാനുള്ള നാണം കാരണം ആരോടും പറയാതെ ഇത് ഒളിച്ചു വയ്ക്കും. എന്നാല്‍ സ്കൂള്‍ ജീവിതത്തിനുശേഷം ഹോസ്റ്റലില്‍ ഒക്കെ നില്‍ക്കേണ്ട സാഹചര്യം വരുന്നതോടെ ഇത് മാനസികമായി അവരെ തളര്‍ത്തും. പലപ്പോഴും വിഷാദരോഗങ്ങളിലേക്കുവരെ കാരണമായേക്കാം. രാത്രിയില്‍ കിടന്നുമുള്ളന്നത് ഒളിച്ചുവയ്ക്കേണ്ട ഒരു കാര്യമല്ല. അത് ഒരു രോഗമാണെന്നു തിരിച്ചറിഞ്ഞുള്ള ചികിത്സയാണ് ആവശ്യം. ചികിത്സയിലൂടെ ഈ പ്രശ്നം പൂര്‍ണമായും മാറുന്നതാണ്. അഞ്ച് വയസുവരെ രാത്രി കിടന്നുമുള്ളുക എന്നത് ഗുരുതരമായ ഒരു പ്രശ്നമല്ല. എന്നാല്‍ അഞ്ചുവയസിനുശേഷവും കിടന്നുമുള്ളുന്നുണ്ടെങ്കില് ചികിത്സ ആവശ്യമാണ്. ഇവര്‍ക്ക് പകല്‍ സമയത്ത് മൂത്രം പിടിച്ചു നിര്‍ത്തുന്നതിനു യാതൊരു കുഴപ്പവും ഉണ്ടാകില്ല. രാത്രിയില്‍ കിടന്നുമുള്ളുക എന്നല്ലാതെ ശാരീരികമായി മറ്റൊരു അസുഖങ്ങളും ഇക്കൂട്ടര്‍ക്കില്ല. കുട്ടിയുടെ സാമൂഹിക വളര്‍ച്ച ആരംഭിക്കുന്നത് സ്കൂളില്‍പോയി തുടങ്ങുന്നതോടെയാണ്. അതിനാല്‍ രാത്രിയില്‍ കിടന്നുമുള്ളന്നത് ഒരുമോശം കാര്യമാണെന്ന് മിക്ക കുട്ടികളും തിരിച്ചറിയുന്നത് അപ്പോഴായിരിക്കും. പ്രത്യേകിച്ച് ഹോസ്റ്റലില്‍ നില്ക്കുന്ന കുട്ടികള്‍ക്ക് മറ്റു കുട്ടികളുടെ കളിയാക്കലുകളും നേരിടേണ്ടി വരുന്നു. തലച്ചോറുമായി ബന്ധപ്പെട്ട ഒരു പ്രശ്നമല്ലിത്. വിളിച്ചാല്‍ എഴുന്നേല്‍ക്കാതെ ഗാഢമായി ഉറങ്ങുന്ന കുട്ടികള്‍, മൂത്രം പിടിച്ചു നിര്‍ത്താനുള്ള മൂത്രസഞ്ചിയുടെ ശേഷി മറ്റുള്ളവരെ അപേക്ഷിച്ച് കുറവുള്ളവര്‍, രാത്രിയില്‍ മൂത്രത്തിന്റെ അളവ് കുറയ്ക്കുന്ന ആന്റിഡയോററ്റിക് ഹോര്‍മോണ്‍ അളവ് കുറയുക എന്നീ പ്രശ്നങ്ങളുള്ളവരാണ് സാധാരണയായി രാത്രിയില്‍ കിടന്നുമുള്ളുന്നത്. ആന്റിഡയോററ്റിക് ഹോര്‍മോണ്‍ എല്ലാവരുടെ ശരീരത്തിലുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ ഈ ഹോര്മോണാണിന്റെ ഉല്പാദനം സാധാരണയിലും കുറഞ്ഞുപോകാം. ഇതുമൂലം മൂത്രത്തിന്റെ അളവ് വര്‍ധിക്കുകയും കുട്ടി കിടന്നുമുള്ളുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ടത് അഞ്ച് വയസു കഴിഞ്ഞും കുട്ടി കിടന്നുമുള്ളിയാല് 4 മണി കഴിഞ്ഞാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക. അപ്പോള്‍ മൂത്രത്തിന്റെ അളവും കുറയും. കുട്ടി രാത്രി ഉറങ്ങിയതിനുശേഷം 2 മണിക്കൂര്‍ കഴിഞ്ഞ് അലറാം വച്ച് എഴുന്നേല്‍പ്പിച്ച് മൂത്രം ഒഴിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മുകളില്പറഞ്ഞ രീതികള്‍ പരീക്ഷിച്ചിട്ടും ഈ അവസ്ഥയ്ക്കു മാറ്റമില്ലെങ്കില്‍ മരുന്ന് നല്കുന്നു. മൂത്രസഞ്ചിയുടെ ബലം വര്‍ധിപ്പിക്കുന്നതിനും ആന്റിഡയോററ്റിക് ഹോര്‍മോണിന്റെ കുറവ് പരിഹരിക്കുന്നതിനുമുള്ള മരുന്നുകളാണ് നല്‍കുന്നത്. ഈ മരുന്നുകള്‍ കഴിക്കുന്നതിലൂടെ രാത്രിയില്‍ കിടന്നുമുള്ളുന്ന ശീലം പൂര്‍ണമായും മാറ്റാവുന്നതാണ്. ഡോ. ജോര്‍ജ് തയ്യില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം