സ്ത്രീകൾ സൂക്ഷിക്കുക .

മോണരോഗങ്ങൾ ബാധിക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക . പതിവായി മോണരോഗങ്ങൾ ഉണ്ടാകുന്ന സ്ത്രീകളിൽ പലതരത്തിലുള്ള ക്യാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം . അടിക്കടി മോണരോഗങ്ങൾ കാണുന്ന സ്ത്രീകളിൽ ക്യാൻസർ സാധ്യത ,പ്രത്യേകിച്ച് അന്നനാളം ,സ്തനങ്ങൾ എന്നിവിടങ്ങളിലെ അർബുദത്തിനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു . മോണരോഗങ്ങൾ പതിവായി കണ്ടുവരുന്നവരിൽ അർബുദ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിരുന്നത്. അന്ന നാളത്തിലെ അർബുദ സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂന്നിരട്ടി കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ശ്വാസകോശം ,പിത്തസഞ്ചി ,മെലനോമ ,സ്തനാർബുദം എന്നിവിടങ്ങളിലെ ക്യാൻസറുകളും ബാധിക്കാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.

ആര്യ ഉണ്ണി