വയറിളക്കം അല്ലെങ്കില്‍ വയറു സംബന്ധമായ അസ്വസ്ഥതകള്‍ എപ്പോള്‍ എങ്ങനെ ആര്‍ക്ക് വരുമെന്ന് പറയാന്‍ പറ്റില്ല. ചെറിയ കുട്ടികള്‍ക്ക് പോലും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. അതിസാരം അല്ലെങ്കില്‍ വയറിളക്കം പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും നിര്‍ജ്ജലീകരണം സംഭവിച്ച് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നതിന് വയറിളക്കം കാരണമാകുന്നു.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് വയറിളക്കം.

തുടര്‍ച്ചയായുളള വയറിളക്കം ചിലപ്പാള്‍ ഉദരസംബന്ധമായ രോഗങ്ങളുടെയോ , ഉദര വേദനയുടെയോ , പനിയുടെയോ ലക്ഷണങ്ങള്‍ ആവാം. ധാരാളം കാരണങ്ങള്‍ കൊണ്ട് വയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം സംഭവിച്ചേക്കാം. വൈറല്‍ ഇന്ഫക്ഷന് കൊണ്ടോ ബാക്ടിരിയല്‍ ഇന്ഫക്ഷന് കൊണ്ടോ വയറിളക്കം വരാം.

ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവ

സാധാരണയായി വയറിളക്കം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനില്‍ക്കാറുളളു. എന്നാല്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന വയറിളക്കത്തിന് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്. വയറിളക്കം പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇതാകട്ടെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

കട്ടിതൈര്

വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടിത്തൈര്. ഇത് എത്ര വലിയ വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറിളക്കമുള്ളപ്പോള്‍ അല്പം കട്ടിത്തൈര് കഴിച്ചാല്‍ മതി.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

വയറിളക്കം മാറാന്‍ നല്ലൊരു ഉപായമാണ് ആപ്പിള്‍ സിഡാര്‍ വിനാഗിര്‍. ഇതില്‍ അടങ്ങിയ സ്വാഭാവിക ആന്റിബയോട്ടിക്ക് വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വയറിലെ പി.എച്ച് ലെവല്‍ സംരക്ഷിക്കുകയും നിങ്ങളുടെ വയറിനെ ആരോഗ്യം നല്കാന് സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം

വാഴപ്പഴത്തില്‍ അടങ്ങിയ പെക്റ്റിന്‍ വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴം നാരടങ്ങിയ ഭക്ഷണമായതുകൊണ്ടുതന്നെ ഇത് ആമാശയത്തില്‍ ആവിശ്യത്തിലധികമുളള ദ്രാവകങ്ങളെ വലിച്ചെടുക്കുന്നു. വാഴപ്പഴം പൊട്ടാസ്യം അടങ്ങിയ പഴമായതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് വയറിളക്കത്തിലൂടെ നഷ്ടമായ ഇലക്ട്രോലൈറ്റ് പുനസ്ഥപിക്കാന്‍ കഴിയും

ഇഞ്ചി

ഇഞ്ചി വയറിളക്കം മാറ്റാന്‍ ഉത്തമമാണെന്ന്് പരമ്പരാകതമായ ചൈനീസ് വൈദ്യത്തിലും ആയുര്വേധിത്തിലും പറയുന്നുണ്ട്. ഇഞ്ചി നിങ്ങളുടെ വയറിന്റെ മസില്‍സിനെ ബലമുളളതാക്കാനും ഭക്ഷണം വയറില്‍ സ്തംഭിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇഞ്ചി വയറിലെ ആന്തരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു ഇത് ശരിയായ ദഹനപ്രക്രിയയ്ക്ക് സഹായിക്കും.