ദിവസവും മുന്തിരിങ്ങ കഴിക്കുന്നത് അല്‍ഷിമേഴ്സ് വരാതെ രക്ഷിക്കുമെന്ന് പഠനം. ഓര്മ നഷ്ടപ്പെടുന്നവരില്‍ നടത്തിയ പഠനമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ദിവസവും മുന്തിരിങ്ങ കഴിക്കുന്നത് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ശരീരത്തിലെ മെറ്റബോളിസത്തെ സഹായിക്കാന്‍ മുന്തിരിങ്ങയ്ക്ക് കഴിയും എന്നതാണ് ഈ കണ്ടു പിടുത്തത്തിന്റെ ആധാരം. തലച്ചോറിന്റെ ചില ഭാഗങ്ങളിലെ മെറ്റബോളിക് പ്രവര്‍ത്തനം കുറയുന്നത് അല്‍ഷിമേഴ്സിന്റെ കാരണങ്ങളിലൊന്നായി പറയാറുണ്ട്. അതിനാല്‍ത്തന്നെ മുന്തിരിയ്ക്ക് സഹായിക്കാനാവും.

ഓര്മ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രോഗികളിലാണ് പരീക്ഷണം നടത്തിയത്. രണ്ട് കപ്പ് മുന്തിരിയ്ക്ക് സമാനമായ ഗ്രേപ്പ് പൗഡറും പോളിഫിനോല്‍ ഫ്രീ പ്ലേസെബോ പൗഡറുമാണ് ഇവര്‍ക്ക് നല്‍കിയത്. യഥാര്‍ത്ഥ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളാണിവ.

ആറുമാസത്തിന് ശേഷം പരിശോധനയില്‍ വളരെ വലിയ മാറ്റമാണ് കാണാന്‍ സാധിച്ചതെന്ന് പഠനം പറയുന്നു. അല്ഷിമേേഴ്സിന്റെ ആദ്യഘട്ടങ്ങളില്‍ ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് മറവിയുടെ വേഗത കുറയ്ക്കാനും അടുത്ത ഘട്ടങ്ങളിലേക്കുള്ള പ്രയോഗം സാവകാശത്തിലാക്കാനും സഹായിക്കും. മുന്തിരിങ്ങയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

കടപ്പാട് ഇപേപ്പർ