ചുവന്ന മാംസം (red meat - മാട്ടിറച്ചി, ആട്ടിറച്ചി മുതലായവ) ഹൃദ്രോഗത്തിന്റെ ഭയാശങ്ക വര്‍ദ്ധിപ്പിക്കുന്നു.

വേവിച്ചെടുത്ത 4 ഔണ്‍സ് സാല്മന് മത്സ്യത്തില്‍, 62 മില്ലീഗ്രാം കൊളസ്ട്രോള്‍, 7 ഗ്രാം കൊഴുപ്പ് (ഇതില്‍ 1 ഗ്രാം മാത്രമാണ് പൂരിത കൊഴുപ്പ്) എന്നിങ്ങനെ കാണപ്പെടുന്നു.എന്നാല്‍ മാട്ടിറച്ചിയിലും കോഴിയിറച്ചിയിലും ഇതിന്റെ അളവ് ആരോഗ്യത്തിന് ദോഷം വരുത്തുന്ന രീതിയില്‍ കൂടുതലാണ്

അര്‍ബുദത്തിന് കാരണമാകാം

ചുവന്ന മാംസത്തിന്റെയും മറ്റ് സംസ്കരിച്ച മാംസങ്ങളുടെയും (ബേക്കന്‍, ഹോട്ട് ഡോഗ് തുടങ്ങിയവ) ആഹരണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതയെ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

(ആമാശയാര്‍ബുദത്തിന്റെ ഭയാശങ്കയേയും അവ വര്‍ദ്ധിപ്പിക്കുന്നു.) മാംസത്തില്‍ മാത്രം കാണപ്പെടുന്ന (ചുവന്ന മാംസത്തില്‍ അത്യധികമായി കാണപ്പെടുന്ന) ഹീം അയണ്‍ (heme iron) ആണ് ഇതിന് പ്രേരകമാകുന്നതെന്ന് സന്ദേഹപ്പെടുന്നു. കോശനാശം സംഭവിപ്പിക്കുന്ന അര്‍ബുദകാരികളായ സംയുക്തങ്ങളുടെ ഉല്പാദനത്തില് പ്രമുഖമായ ഒരു പങ്ക് ഈ സംയുക്തം വഹിക്കുന്നുണ്ടാകാം.

നീര്‍വീക്കം സൃഷ്ടിക്കുന്നു

നീര്‍വീക്കത്തിന്റെ ഉപദ്രവകരമായ പ്രവര്‍ത്തനങ്ങളെ സൃഷ്ടിക്കുന്ന പൂരിത കൊഴുപ്പ്, ഉയര്‍ന്ന അളവിലുള്ള ഇരുമ്ബ് തുടങ്ങിയ സംയുക്തങ്ങള്‍ മാംസത്തില്‍ അടങ്ങിയിരിക്കുന്നു. പടിപടിയായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീര്‍വീക്കം ഉണ്ടാകാം.

മാത്രമല്ല പലപ്പോഴും അതിന് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കുകയുമില്ല. വര്‍ഷങ്ങളെടുത്ത് ക്രമേണ വര്‍ദ്ധിക്കുകയാണെങ്കില്‍, സ്ഥായിയായ ഈ നീര്‍വീക്കം ഹൃദ്രോഗങ്ങള്‍, മസ്തിഷ്കാഘാതം, അര്‍ബുദം, വാതം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം.

പ്രമേഹവുമായുള്ള ബന്ധം

ചുവന്ന മാംസത്തിന്റെ ആഹരണം ക്രമേണ വര്‍ദ്ധിപ്പിച്ച ആളുകളില്‍, 48 ശതമാനം എന്ന തോതില്‍ രണ്ടാം ജാതി പ്രമേഹത്തിന്റെ (type-2 diabetes) ഭയാശങ്ക വര്‍ദ്ധിച്ചുവെന്ന് രണ്ട് ദശകങ്ങളിലായി ഏകദേശം 1,50,000 അംഗങ്ങളില്‍നിന്നുള്ള ഡേറ്റ സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഒരു പ്രമുഖ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

ഉയര്‍ന്ന തോതിലുള്ള മാംസാഹാര ഉപഭോഗം പൊണ്ണത്തടിയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി പ്രമേഹത്തിന്റെ ഒരു ഭയാശങ്ക ആയതുകൊണ്ട്, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഇത് നിലകൊള്ളുന്നു.

പൊണ്ണത്തടി

ദിവസവും 5 ഒണ്‍സ് അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ ചുവന്ന മാംസം ഉപയോഗിക്കുകയാണെങ്കില്‍, കൊഴുപ്പ് കുറഞ്ഞ മാംസം ആഹരിക്കുന്നവരെക്കാള് പൊണ്ണത്തടിയ്ക്ക് 27 ശതമാനം സാധ്യത കൂടുതലാണ്.

മാത്രമല്ല മദ്ധ്യഭാഗത്തെ പൊണ്ണത്തടിക്ക് (ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും കൂടുതല്‍ സാധ്യത നല്‍കിക്കൊണ്ട് ഉദരഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടല്‍) 33 ശതനമാനം സാധ്യതയുമാണുള്ളത്.

ആയുര്‍ദൈര്‍ഘ്യം കുറയുന്നു

കൊഴുപ്പുകുറഞ്ഞ മാംസമോ, സസ്യങ്ങളില്‍നിന്ന് എടുക്കുന്ന മാംസ്യമോ ചുവന്ന മാംസത്തിന് പകരമായി ഉപയോഗിക്കുക. അത്തരം ഭക്ഷണം കഴിക്കുന്നവരില്‍ മരണനിരക്ക് ചുവന്ന മാംസം കഴിക്കുന്നവരില്‍ കാണുന്നതിനേക്കാള്‍ കുറവാണ്.

പ്രത്യേകിച്ചും പൊണ്ണത്തടി, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ, അമിത മദ്യപാനം എന്നിങ്ങനെയുള്ള മറ്റ് ചില അനാരോഗ്യകരമായ ജീവിതശൈലി നിലകൊള്ളുന്നവരില്‍ മരണനിരക്ക് ചുവന്ന മാംസം ഭക്ഷിക്കുന്നവരുടേതിനേക്കാള് അത്യധികം കൂടുതലാണ്.

മാംസാഹാരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത

കന്നുകാലികള്‍ പരിസ്ഥിതിയെ വഷളാക്കുന്നു

ദഹനത്തിന്റെ ഭാഗമായി കന്നുകാലികള്‍ മീതെയ്ന്‍ (CH4) ഉല്പാദിപ്പിക്കുന്നു. കാര്‍ഷിക മേഖലയില്‍നിന്നുള്ള ഹാനികരമായ ഉല്‍സര്‍ജ്ജനങ്ങളുടെ മൂന്നിലൊന്നും ഈ പ്രക്രിയയില്‍ നിന്നാണ് ഉണ്ടാകുന്നത്.

ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതക ഉല്‍സര്‍ജ്ജനങ്ങളുടെ 9 ശതമാനവും ഈ മേഖലയില്‍നിന്നും ഉണ്ടാകുന്നു. 1990 മുതല്‍, അത് 11 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.

കടപ്പാട്: Boldsky