മലബന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. അത്രക്ക് പ്രശ്നങ്ങളാണ് ഇത് മൂലം പലരിലും ഉണ്ടാവുന്നത്. പലപ്പോഴും മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ അതിനെ പരിഹരിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. എന്നാല്‍ ഇത് പിന്നീട് വയറിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മലബന്ധം മാറുന്നതിനായി പലരും സ്വയം ചികിത്സ നടത്തുന്നു. വയറിളക്കുന്നതിനുള്ള മരുന്നും മറ്റും കഴിക്കുന്നു. എന്നാല്‍ അത് പലപ്പോഴും അനാരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും ഉപയോഗിക്കേണ്ടത്. രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ച്തിന്നൂ.പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാവാം. അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ പലപ്പോഴും നമുക്ക് മലബന്ധമുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

Read more at: പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാവാം. അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ പലപ്പോഴും നമുക്ക് മലബന്ധമുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ചൂടുനാരങ്ങ വെള്ളം നാരങ്ങ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം എടുത്ത് അതില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്

അത്തിപ്പഴം നല്ലതു പോലെ ഉണങ്ങിയ അത്തിപ്പഴവും അല്പം ബദാമും എടുത്ത് അല്പസമയം വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം ബദാമിന്റെ തോല് കളഞ്ഞ് ഇത് നല്ലതു പോലെ അത്തിപ്പഴവുമായി ചേര്‍ത്ത് അരച്ച് ദിവസവും അല്പം തേനും കൂടി മിക്സ് ചെയ്ത് കഴിക്കുക. ഇത് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ദഹനസംബന്ധമായ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ആവണക്കെണ്ണ. ദിവസവും രണ്ട് സ്പൂണ്‍ ആവണക്കെണ്ണ വെറും വയറ്റില്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ആണവക്കെണ്ണ. എന്നാല്‍ ഒരു കാരണവശാലും ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

തേന്‍ തേന്‍ കഴിക്കുന്നത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേന്‍ ദിവസവും രണ്ട് സ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കുക. തേനിനോടൊപ്പം അല്പം നാരങ്ങ നീരും കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിയാക്കും. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് മലബന്ധം എന്ന പ്രശ്നത്തെ പേടിക്കേണ്ട ആവശ്യമില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ആര്യ ഉണ്ണി