മഞ്ഞപ്പിത്തം രോഗമല്ല; രോഗലക്ഷണമാണ്.കരള്‍, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്ത്തനതകരാറിന്റെ ലക്ഷണമാണു മഞ്ഞപ്പിത്തം. വാസ്തവത്തില്‍, മഞ്ഞപ്പിത്തം ഒരു രോഗമല്ല, രോഗ ലക്ഷണമാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതിനു കാരണം പലതാണ്. അമിത മദ്യപാനം മൂലം കരള്‍നാശം സംഭവിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരളിനുണ്ടാകുന്ന നീരും വീക്കവുമാണു ഹെപ്പറ്റൈറ്റിസ്. ഇതു മഞ്ഞപ്പിത്തത്തിലേക്കു നയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ വെളളം, ആഹാരം എന്നിവയിലൂടെ പകരുന്നു. അതിനാലാണ് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഭക്ഷണം നന്നായി വേവിച്ചുകഴിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം പാടില്ല. ചൂടാക്കി കഴിക്കുക. റോഡരുകിലും മറ്റും രോഗാണുക്കളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ തയാറാക്കുന്ന ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികള്‍ ഉപ്പുവെള്ളത്തില്‍ മുങ്ങി വയ്ക്കുക. പിന്നീടു നന്നായി കഴുകിയെടുത്തു പാകം ചെയ്യുക.

കിണറുകളും മറ്റു കുടിവെളള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡറോ പൊാസ്യം പെര്മാംഗനേറ്റാ കലര്‍ത്തി ശുദ്ധീകരിക്കാം. വാട്ടര്‍ ടാങ്കുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായി കുടിവെളള സ്രോതസുകളില്‍ വലിച്ചെറിയരുത്. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസുകളില്‍ കലരാനുളള സാഹചര്യം ഒഴിവാക്കുക. കക്കൂസ് കുഴിയും കിണറും നിര്മിക്കുന്പോള് തമ്മില്‍ ആവശ്യമായ അകലം പാലിക്കണം.കക്കൂസും കുളിമുറിയും ഇടയ്ക്കിടെ ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചിയാക്കുക.

മഞ്ഞപ്പിത്തം തടയുന്നതില്‍ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മലമൂത്രവിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ തേച്ചു കഴുകണം. ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്‍പും കൈ സോപ്പോ ഹാന്‍ഡ് വാഷോ പുരട്ടി നന്നായി കഴുകണം. ഹാന്‍ഡ് വാഷ് പൂര്‍ണമായും നീങ്ങുംവിധം കഴുകാന്‍ ശ്രദ്ധിക്കണം. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്പോള്‍ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു മറച്ചു പിടിക്കണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ!

വൈറസ് രോഗങ്ങള്‍ക്കു ഫലപ്രദമായ വാക്സിനുകള്‍ നിലവിലില്ല എന്നതാണു വാസ്തവം. നിലവില്‍ ലഭ്യമായ ഹെപ്പറ്റൈറ്റിസ് എ വാക്സിന് ഉപയോഗിക്കുന്നതു സംബന്ധിച്ചു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. ജീവിതത്തില്‍ ശുചിത്വം പാലിക്കുന്നതിലൂടെ, മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ വൈറസ് ബാധയ്ക്കുളള സാധ്യത കുറയ്ക്കുകയാണ് ഉചിതം. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പ്രധാനം.

കടപ്പാട്: ദീപിക