പ്രമേഹരോഗം: രോഗലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ

ശരീരം ആവശ്യമുള്ള അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുകയോ അഥവാ അതിനെ ശരിയായ വിധത്തില്‍ ഉപയോഗിക്കുകയോ ചെയ്യാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രാതീതമായി ഉയരുന്ന അവസ്ഥയെയാണ് പ്രമേഹം എന്നറിയപ്പെടുന്നത്. പ്രമേഹത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു.

1. ടൈപ്പ് 1 ഡയബറ്റിസ്

15 വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഇത്തരത്തിലുള്ള പ്രമേഹം കണ്ടുവരുന്നത്. ഇത്തരക്കാരില്‍ കുടുംബപരമായി പ്രമേഹം ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദകരായ ബീറ്റാസെല്സിന്റെ ക്രമാതീതമായ നാശമാകാം ഇതിനു കാരണം. സാധാരണയായി പ്രമേഹരോഗികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി, ത്വക്കിലെ കറുത്തപാടുകള്‍ എന്നിവ ഇത്തരക്കാരില്‍ കാണാന്‍ കഴിയില്ല. മൂത്രത്തില്‍ കിറ്റോണ്‍ ബോഡിസിന്റെ സാന്നിദ്ധ്യവും ചിലപ്പോള്‍ കാണപ്പെടും.

2. ടൈപ്പ് 2 ഡയബറ്റിസ്

സാധാരണയായി 40 വയസിനുശേഷം കാണപ്പെടുന്ന ഇത്തരം പ്രമേഹത്തെ നോണ്‍ ഇന്‍സുലിന്‍ ഡിപ്പെന്റഡ് ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇന്ത്യക്കാരില്‍ ചെറിയ പ്രായത്തിലും (20 വയസിനും 40 വയസിനും ഇടയില്‍) ഈ രോഗം ഇന്ന് സര്‍വസാധാരണമാണ്. കുടുംബത്തില്‍ മാതാപിതാക്കള്‍ക്കോ, മറ്റ് അടുത്ത ബന്ധുക്കള്‍ക്കോ പ്രമേഹമുണെ്ടങ്കില് വരും തലമുറയിലും ഈ രോഗം കാണപ്പെടാനുള്ള സാധ്യത ഏറെയാണ്.

സാധാരണയായി ഇത്തരം പ്രമേഹരോഗികളില്‍ ശരീരകോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുന്നത് മൂലമോ പാന്‍ക്രിയാസിലെ ബീറ്റാ സെല്‍സില്‍ നിന്നും ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ ഉല്പ്പാദിപ്പിക്കപ്പെടാത്തതോ ആകാം രക്തത്തില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നത്.

ഗെസ്റ്റേഷണല്‍ ഡയബറ്റിസ്

ഗര്‍ഭിണികളായ സ്ത്രീകളില്‍ കാണുന്ന പ്രമേഹത്തെയാണ് ഗസ്റ്റേഷണല്‍ ഡയബറ്റിസ് എന്നറിയപ്പെടുന്നത്. പ്രസവത്തിനുശേഷം ഇവരില്‍ ഭൂരിപക്ഷം പേരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലേക്ക് എത്തിപ്പെടാറാണുള്ളത്. എന്നാല്‍ ഇത്തരക്കാരില്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

കടപ്പാട് ദീപിക ഹെല്‍ത്ത്,

ഡോ. പ്രശാന്ത്
മെഡിക്കല്‍ ഓഫീസര്‍,
പ്രാഥമികാരോഗ്യകേന്ദ്രം,
പാമ്പാടുംപാറ, ഇടുക്കി