പേരയ്ക്ക സ്ത്രീകളുടെ ആരോഗ്യം വര്‍ധിപ്പിക്കും

നമ്മുടെ നാട്ടില്‍ വളരെയധികം സുലഭമായി ലഭിക്കുന്ന ഫലമാണ് പേരയ്ക്ക. പേരയ്ക്കയില്‍ നിരവധി ഗുണങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. പേരയ്ക്കയില്‍ വിറ്റാമിന്‍ സി, എ, ഇ എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പേരയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് ദോഷകരമായി ഉണ്ടാകുന്ന എല്ലാ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. പേരയ്ക്കയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നത് പ്രത്യുല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ആരോഗ്യ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പേരയ്ക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലുണ്ടാകുന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. വിറ്റാമിന്‍ എ കണ്ണുകളുടെ കാഴ്ചശക്തിയെയും മെച്ചപ്പെടുത്തുന്നു. പേരയ്ക്കയില്‍ ഇരുമ്ബ് അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തെ അണുബാധയില്‍ നിന്നും സംരക്ഷിക്കാനുമാകും.