ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ഒാര്മ്മശക്തി കൂട്ടാനും,കാഴ്ച്ച ശക്തി വര്‍ദ്ധിക്കാനുമെല്ലാം ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പലര്‍ക്കുമുള്ള സംശയമാണ് പുസ്തകം വായിക്കുമ്ബോള് ചോക്ലേറ്റ് കഴിക്കാമോ എന്നത്. പുസ്തകം വായിക്കുമ്ബോള് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാലിയായ ചോക്ലേറ്റ് കവറുകള്‍ ബുക്കുകള്‍ക്ക് അടയാളം വയ്ക്കാനായി ഉപയോഗിക്കാം. അവ മടക്കിയോ ലാമിനേറ്റ് ചെയ്തോ ഉപയോഗിക്കാം. പക്ഷേ, ഇതിനായി ആദ്യം ചോക്ലേറ്റുകള്‍ കഴിക്കണം. എപ്പോഴെങ്കിലും പുസ്തകം വായിക്കാനെടുത്തിട്ട് എവിടെയെങ്കിലും ഏതെങ്കിലും ഭാഗം മറന്നു പോയാല്‍ എന്തു ചെയ്യും. അങ്ങനെ തോന്നിയിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നത് ചോക്ലേറ്റുകള്‍ ഓര്‍മശക്തി കുറയുന്നത് തടയുമെന്നാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ അധ്യായത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തുവയ്ക്കാന്‍ സാധിക്കും. അല്പം കടുകട്ടിയായ വിഷയമുള്ള പുസ്തകമാണ് വായിക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കില്‍ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോള്‍ ഒരു ഉഷാര്‍ വരും. അല്പം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് നല്ലതാണ്. പക്ഷേ, ചിലപ്പോള്‍ ഇത്തരത്തില്‍ പുസ്തകം വായിക്കുന്നത് ചര്‍മത്തിന് ദോഷം ചെയ്തേക്കാം. സൂര്യപ്രകാശം ചര്‍മത്തിന് ദോഷം ചെയ്യും. എങ്കില്‍ ഒരു ഡാര്‍ക് ചോക്ലേറ്റ് ഈ അവസരത്തില്‍ കഴിച്ചാല്‍ ചര്‍മത്തെ സംരക്ഷിക്കാം. ചോക്ലേറ്റ് കാഴ്ചശക്തി വര്‍ധിപ്പിക്കും. രാത്രി വൈകുവോളം വായിക്കുന്നതും കഠിനമായ ജോലി കഴിഞ്ഞ വന്നതിനു ശേഷവും പുസ്തകം വായിക്കുന്നത് കണ്ണിന് കാര്യമായ രീതിയില്‍ ദോഷം ചെയ്യും. അതുകൊണ്ടു തന്നെ വായിക്കുന്നതിനിടയില്‍ ചോക്ലേറ്റ് കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിക്കും. ചോക്ലേറ്റിനെ കുറിച്ചുള്ള പുസ്തകമാണ് വായിക്കുന്നതെങ്കില്‍ അതിനൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അത് പുസ്തകത്തിലെ ഉള്ളടക്കത്തോട് കൂടുതല്‍ ഇഴചേരുവാന്‍ സഹായിക്കുകയും ചെയ്യും. ഒരു ത്രീഡി സിനിമ ത്രീഡി ഗ്ലാസ് വച്ചു കാണുന്ന അതേ ഫലം. ചോക്ലേറ്റില്‍ ഫിനയ്ലെതിലാമിന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കാന്‍ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ചോക്ലേറ്റ് നല്ല ഉന്മേഷം തോന്നുകയും ചെയ്യും. കടപ്പാട്: Asianet News