വെള്ളം ഭക്ഷണം പോലെ തന്നെ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ഭക്ഷണം കഴിച്ചതു കൊണ്ടു മാത്രമായില്ല, വെള്ളം കൂടി കുടിച്ചാലേ ശരീരത്തിന് ആവശ്യമായ ഗുണങ്ങള്‍ ലഭിയ്ക്കൂ. കാരണം കഴിയ്ക്കുന്ന ഭക്ഷണം ശരിയായ വിധത്തില്‍ ദഹിയ്ക്കാനും ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടാനും ഇത് ഏറെ അത്യാവശ്യമാണ്.വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നു പറയാം. കാരണം വെള്ളത്തിലെ കീടാണുക്കളെ, രോഗാണുക്കളെ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. വെള്ളത്തില്‍ കൂടി പകരുന്ന അസുഖങ്ങള്‍ ധാരാളമുണ്ട്. ഇവയെ ചെറുക്കാന്‍ ഏറ്റവും നല്ല വഴി തിളപ്പിച്ച വെള്ളം കുടിയ്ക്കുകയാണ്.വെള്ളം തിളപ്പിയ്ക്കുമ്ബോള്‍ ഇതില്‍ എന്തെങ്കിലും ഇട്ടു തിളപ്പിയ്ക്കുന്നത് പലരുടേയും പതിവാണ്. വെള്ളത്തിന് വെറും രുചി എന്ന രീതിയിലാണ് ഇതു പലപ്പോഴും ചേര്‍ക്കുന്നത്.വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുന്നതില് പതിമുഖം പ്രധാനപ്പെട്ട ഒന്നാണ്. ഇതിട്ടു തിളപ്പിച്ച വെള്ളത്തിന് ചുവപ്പു നിറവും ഉണ്ടാകും. സ്വാദും നല്കുന്ന ഒന്നാണിത്.

പതിമുഖം സിയാല്‍പിനിയ സപ്പന് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഒന്നാണ്. പതംഗം, കുചന്ദനം എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. വലിയ തടിയായി വളരുന്ന ഇതിന് കായ്കളുണ്ടാകില്ല. ണവും സ്വാദുമുള്ള തടിയുടെ കഷ്ണങ്ങളാണ് വെളളത്തിലിട്ടു തിളപ്പിയ്ക്കുന്നത്. വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന കരിങ്ങാലിയിലും പതിമുഖം ചേര്‍ക്കാറുണ്ട്.

പതിമുഖം നിറത്തിനും സ്വാദിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്കുന്ന ഒന്നു കൂടിയാണിത്. ഇതെക്കുറിച്ചറിയൂ,

മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം. ഇത് മൂത്രച്ചൂടകറ്റാനും മൂത്രം നല്ലപോലെ പോകാനുമെല്ലാം നല്ലതാണ്. മൂത്രത്തില്‍ പഴുപ്പും അണുബാധയുമെല്ലാം അകറ്റാന്‍ അത്യുത്തമമാണ് ഇത്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ളവ തടയാന്‍ ഏറെ നല്ലതാണ്. രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ മരുന്നാണിത്. ഹൃദയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും തടയിടാന്‍ ഇതിനു സാധിയ്ക്കും.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം. ഇതു വഴി രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. കോള്‍ഡ്, അലര്‍ജി തുടങ്ങിയ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നല്കാന് ഉത്തമമാണ് ഇത്. ആസ്തമ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് നല്ലൊരു മരുന്നാണ്.

പ്രമേഹ രോഗികള്‍

രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. ഇതു വഴി ഇന്‍സുലിന്‍ പ്രയോജനം നല്കുന്ന ഒന്ന്. പ്രമേഹ രോഗികള്‍ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്.

ക്യാന്‍സര്‍

ആന്റിഓക്സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഇത്തരം ഫ്രീ റാഡിക്കല്‍ വഴിയുണ്ടാകുന്ന കോശനാശമാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതു വഴി പതിമുഖം ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്.

കിഡ്നി ആരോഗ്യത്തിന്

കിഡ്നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. ഇത് കിഡ്നി സ്റ്റോണ്‍ തടയാന്‍ ഏറെ നല്ലതാണ്. ഇത് മൂത്രത്തിലെ കല്ലിനെ അലിയിട്ടു കളയുന്നു. ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമമാണ് ഇത്.

കൊളസ്ട്രോള്‍

ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനും അത്യൂത്തമമാണ് പതിമുഖം. ഇത് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇതു വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് വേറൊരു വിധത്തില്‍ സഹായകമാകുന്നത്.

നല്ല ഉറക്കത്തിന്

ഇതിന് സെഡേറ്റീവ് ഗുണമുണ്ട്. അതായത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഡിപ്രഷന്, സ്ട്രെസ് പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്

ദഹനക്കേട്, അസിഡിറ്റി, മലബന്ധം

ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. ഇത് വയര്‍ തണുപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതു വഴി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാം.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

രക്തശുദ്ധി വരുത്തുന്ന ഒന്നാണ് പതിമുഖം. ഇതു വഴി ചര്‍മ രോഗങ്ങളായ എക്സീമ, സോറിയാസിസ് എന്നിവയ്ക്കു നല്ലൊരു പരിഹാരവും. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈ വെള്ളം.

ചൂടിനെ പ്രതിരോധിയ്ക്കാന്‍

വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. കാരണം ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. ഇത് ശരീരത്തെ തണുപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നുമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്റെ ചൂടു ശമിപ്പിയ്ക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിയ്ക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണ്.

വേദനയ്ക്ക്

വേദനയ്ക്ക്, പ്രത്യേകിച്ചും പാമ്ബു കടിയേറ്റുണ്ടാകുന്ന വേദനയ്ക്ക് ഏറെ ആശ്വാസം നല്കുന്ന ഒരു മരുന്നാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.

ഇതു കുടിയ്ക്കുന്നത്

വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ശരീരം തണുപ്പിയ്ക്കാനും വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും. ഇതുപോലെ മഴക്കാലത്ത് വെള്ളത്തില്‍ നിന്നും പടരുന്ന കോളറ, ടൈഫോയ്ഡ് പോലുള്ള രോഗങ്ങളെ അകറ്റാന്‍ ഇതിനു സാധിയ്ക്കുകയും ചെയ്യും.

കടപ്പാട്:boldsky