താഴെകൊടുത്തിരിക്കുന്നത് ഒന്ന് പരീക്ഷിച്ചുനോക്കു* 1. ഉറക്കക്കുറവുള്ളവര്‍ക്ക് ഫലപ്രദമായ ഔഷധമാണ് എരുമപ്പാല്. കിടക്കാന്‍ നേരം ഒരു ഗ്ലാസ് എരുമപ്പാലകഴിക്കുക. 2. നീലശംഖുപുഷ്പം വേരോടെ പിഴുതെടുത്ത് കഷായം വെച്ച് രണ്ടുനേരം കുടിക്കുക. 3. കിടക്കാന്‍ നേരം ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കുക. ഇരട്ടിമധുരവും ജീരകവും തുല്യ അളവിലെടുത്ത് പൊടിച്ച് കദളിപ്പഴത്തില്‍ ചേര്‍ത്ത് കുഴച്ചുകഴിക്കുക. 4. 100 മി. ലി. വെളിച്ചെണ്ണയില്‍ 25 ഗ്രാം കോലരക്ക് ചേര്‍ത്ത് കാച്ചി തലയില്‍ തേച്ചുകുളിക്കുക. 5. രാത്രി ഉറങ്ങുന്നതിനുമുമ്പായി രണ്ടോ മൂന്നോ ചുവന്നുള്ളി ചവച്ചിറക്കുക. 6. അര ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കാല് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പ് കഴിക്കുക. 7. രാത്രി ഉറങ്ങാന്‍ നേരം ഉള്ളം കാല് നന്നായി കഴുകിത്തുടച്ച് വെണ്ണപുരട്ടി തലോടുക.