നമ്മുടെ ചില നഖങ്ങളുടെ അഗ്രഭാഗങ്ങള്‍ മഞ്ഞ നിറമാകുകയും വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് അണുബാധകളുടെ ആദ്യലക്ഷണം. ഈ രോഗാവസ്ഥ മറ്റു നഖഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയും നഖങ്ങളുടെ നിറചാതുര്യത്തെ പെട്ടെന്ന് തന്നെ നഷ്ടപ്പെടുത്തി കളയുന്നതും നമ്മെ സങ്കടത്തിലാഴ്ത്തും.ചില സാഹചര്യങ്ങളില്‍ ഈ രോഗാവസ്ഥ വളരെയധികം വേദനപ്പെടുത്തുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമായ ഒന്നാണ്. അതുകൊണ്ട് ഈ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ അണുബാധയെ പ്രതിരോധിക്കാനായി പ്രതിവിധികള്‍ ആരംഭിക്കേണ്ടതുണ്ട്. ശരിയായ മുന്‍കരുതലുകളും ചികിത്സാ വിധികളുമൊക്കെ നേരത്തെ തന്നെ സ്വീകരിക്കുന്നതുവഴി ഇത്തരം ദുരവസ്ഥകളെ ഒഴിവാക്കാവുന്നതാണ്. നഖങ്ങളിലുണ്ടാകുന്ന വീക്കവും, കട്ടികൂടലും, പൊളിഞ്ഞു പോകലുകളും ഒക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. പെട്ടെന്ന് തന്നെ ചികിത്സിച്ചില്ലെങ്കില്‍ നിങ്ങളുടെ നഖങ്ങളില്‍ പൊട്ടല്‍ വീഴുകയും നഖങ്ങള്‍ വിണ്ടുകീറി നഷ്ടപ്പെട്ടു പോകാന്‍ ഇടവരുത്തുകയും ചെയ്യും. നഖം കടിക്കുമ്ബോള്‍ മുറിവ് ഉണ്ടാകുന്നതുവഴി അണുബാധയ്ക്ക് ശരീര ചര്‍മ്മത്തിലേക്ക് കയറാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു. നേരത്തെ പറഞ്ഞപോലെ തന്നെ ഇത്തരം അണുബാധകളെ ചെറുത്തു നിര്‍ത്താനായി നിങ്ങള്‍ നേരത്തെതന്നെ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ടതാണ്.

എല്ലാത്തരം ഫംഗസുകളേയും നമുക്ക് എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാനാവും. നമ്മുടെ വീട്ടില്‍ തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വിദ്യകള്‍ ഇവിടെയുണ്ട്. ഒരേ അളവില്‍ വെള്ളവും ആപ്പിള്‍ വിനാഗിരിയും എടുത്ത് മിക്സ് ചെയ്തശേഷം ഈ ലായനിയില്‍ നിങ്ങളുടെ രോഗബാധിതമായ കൈനഖകങ്ങള് മുക്കിവയ്ക്കുക. ദിവസവും അര മണിക്കൂര്‍ വീതം ഇങ്ങനെ ചെയ്യാം.

കൈനഖങ്ങള്‍ നനച്ചെടുത്തശേഷം ശേഷം അവയെ പൂര്‍ണ്ണമായും ഉണങ്ങാനനുവദിക്കുക. അണുബാധ അപ്രത്യക്ഷമാവുന്നത് വരെ ഈ പ്രതിവിധി ആവര്‍ത്തിക്കുക. നഖങ്ങളില്‍ ഉണ്ടാവുന്ന ഫംഗസിനെ പ്രതിരോധിക്കാനും അകറ്റിനിര്‍ത്താനുമായി നിങ്ങള്‍ക്ക് ബേക്കിങ്ങ് സോഡാ ഉപയോഗിക്കാം.. ഇതിനായി വേണ്ട സാമഗ്രികള്‍ 4 കപ്പ് ചൂടുവെള്ളവും കപ്പ് ബേക്കിംഗ് സോഡയും, കപ്പ് 3% ഹൈഡ്രജന്‍ പെറോക്സൈഡും, കപ്പ് എപ്സം ഉപ്പുമാണ്.

ഇവയെല്ലാം ശരിയായി മിക്സ് ചെയ്തെടുത്ത ശേഷം, കപ്പ് വൈറ്റ് വിനാഗിരി കൂടി ചേര്‍ക്കുക. തയ്യാറാക്കിയെടുത്ത ഈ പാനീയത്തില്‍ രോഗബാധിതമായ നഖങ്ങളുള്ള നിങ്ങളുടെ കൈകാലുകള്‍ 10 മിനിറ്റു നേരം മുക്കിവയ്ക്കുക. അതിനുശേഷം ശുദ്ധജലമുപയോഗിച്ച് കളയാവുന്നതാണ്. ദിവസത്തില്‍ രണ്ടുതവണ വീതം ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പെട്ടെന്ന് തന്നെ മികച്ച ഫലങ്ങള്‍ കണ്ടെത്താനാവും.

കടപ്പാട്:the editor-epaper