തണ്ണിമത്തന് ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന് ഉത്തമമാണ്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്.

വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്ളവനോയ്ഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് തണ്ണിമത്തന്. അമിനോ ആസിഡും തണ്ണിമത്തനില്‍ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

കടപ്പാട് ഇപേപ്പർ