ജീവിതശൈലീമാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്‍ പരിഹരിക്കാം..

ആര്‍ക്കും വരാവുന്ന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിന്‍. . ശരീരത്തിന്റെ പലഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ട് കൂടുന്ന അവസ്ഥയാണ് ഇത്. ശാരീരികമായി പല വിധത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നു. മാത്രമല്ല ഇത് മറ്റ് പലവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. വെരിക്കോസ് വെയിന്‍ ഇന്നത്തെകാലത്ത് ആര്‍ക്കും വരാവുന്ന ഒന്നാണ്. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകൂടി പ്രശ്നമുണ്ടാക്കുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ശരീരഭാഗങ്ങളില്‍ ഇത്തരത്തില്‍ ഞരമ്പുകള്‍ ചുരുണ്ടു കൂടുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നം വളരെ വലുതാണ്.

വെരിക്കോസ് വെയിന്‍ പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും അങ്ങേയറ്റം എത്തിയതിനു ശേഷമാണ് പലരും ചികിത്സിക്കുന്നത്.എന്നാല്‍ അപ്പോഴേക്കും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്ന അവസ്ഥയാണ് കാണാറുള്ളത്. എന്നാല്‍ ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ വെരിക്കോസ് വെയിന്പൂര്ണമായി സുഖപ്പെടുത്താം. എങ്ങനെയെന്ന് നോക്കാം. വെരിക്കോസ് വെയിനിന്പരിഹാരം കാണാന്‍ പല വിധത്തിലുള്ള വീട്ടു വൈദ്യങ്ങളും ഉണ്ട്.

പച്ചത്തക്കാളി : പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഉള്ള സെറ്റൈല്സാലിസിലിക് ആസിഡിന് വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍: : ആപ്പിള്‍സിഡാര്‍ വിനീഗര്‍ വെരിക്കോസ് വെയിനിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ്. ഇത് ഞരമ്പുകളിലേക്കും കാലുകളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമ്പോള്‍ ഇത് വെരിക്കോസ് വെയിനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഒലീവ് ഓയില്‍ : ഒലീവ് ഓയില്‍കൊണ്ട് എല്ലാ വിധത്തിലും വെരിക്കോസ് വെയിനിനെ നമുക്ക് ഇല്ലാതാക്കാം. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതിലുള്ള വിറ്റാമിന്‍ ഇ ഓയില്‍ വെരിക്കോസ് വെയിനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി : വെളുത്തുള്ളികൊണ്ടും നമുക്ക് വെരിക്കോസ് വെയിന്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് വെരിക്കോസ് വെയിനിന് പരിഹാരംകാണുന്നു. ദിവസവും വെളുത്തുള്ളി ഉപയോഗിക്കുന്നത് ശീലമാക്കാം

ശാരീരികാധ്വാനം : ശാരീരികാധ്വാനംചെയ്യുന്നത് വെരിക്കോസ് വെയിന്‍ തടയുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ദിവസവും വ്യായാമം ശീലമാക്കുക. ഇത് മസിലിന് ഉറപ്പ് നല്‍കുകയും ചെയ്യും. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാവും.

വിറ്റാമിന്‍ സി : ഭക്ഷണകാര്യത്തിലും അല്പം മാറ്റം വരുത്തുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓറഞ്ച് നാരങ്ങ എന്നിവ ശീലമാക്കുക.

തടി കുറയ്ക്കുക : ശരീരത്തിന്റെ അമിതഭാരം പല ആരോഗ്യ പ്രശ്നങ്ങളുടേയും ഉറവിടമാണ്. ഇത് പലരേയും അലസന്മാരും മടിയന്മാരുമാക്കും. മാത്രമല്ല കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു.

പാരമ്പര്യം : ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ കുടുംബത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇടയ്ക്ക് പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

ഇരിയ്ക്കുന്നതില് ശ്രദ്ധ : ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് വെരിക്കോസ് വെയിന്‍ കൂടുതല്‍ പ്രശ്നം ഉണ്ടാക്കുന്നത്. മാത്രമല്ല മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

കാലിന് വ്യായാമം: വെരിക്കോസ് വെയിന്‍ ഉണ്ടെങ്കിലും കാലിന് നന്നായി വ്യായാമം നല്‍കണം. ഇല്ലെങ്കില്‍ ഇതിന്റെ സാധ്യത ഇല്ലാതാക്കാനും കാലിന് വ്യായാമം നല്‍കാം.

കൂണ് കഴിക്കാം ആരോഗ്യം നേടാം

പ്രോട്ടീനിന്റെ വന്‍ കലവറയാണ് കൂണുകള്‍. മാംസത്തില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സസ്യാഹാരികള്‍ക്കും മാംസം കഴിച്ചാല്‍ വണ്ണംകൂടുമെന്ന് പേടിയുള്ളവര്‍ക്കും കൂണ് കഴിച്ച് പ്രോട്ടീനിന്റെ അപര്യാപ്തത പരിഹരിക്കാം. കൂണില്‍ അടങ്ങിയിട്ടുള്ള എര്ഗോതയോനൈന് എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു.

വൈറ്റമിന്‍ ബി 2, ബി 3 എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നവയാണ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിട്ടുള്ളതിനാല്‍ പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജ്ജമാക്കി മാറ്റാന്‍ കൂണിന് കഴിവുണ്ട്.

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂണ് മികച്ച ഭക്ഷണമാണ് . കൂണില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

പുതിനയുടെ ആരോഗ്യഗുണങ്ങള്‍

പുതിനയില അഥവാ മിന്റ് ഇലവര്ഗങ്ങളില്പെട്ട ഒന്നായതുകൊണ്ടു തന്നെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമുണ്ടാകും. ഇതിന്റെ പ്രത്യേക മണവും സ്വാദുംകൊണ്ടു തന്നെ ചട്നിയ്ക്കും ഭക്ഷണ സാധനങ്ങളിലുമെല്ലാം ഇത് ഉപയോഗിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വാദിനേക്കാളുപരിയായി പലതരം ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങുന്ന ഒന്നാണ് പുതിനയില. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്ന്. ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ കൊണ്ടുതന്നെ ടൂത്ത്പേസ്റ്റ്, ആസ്തമയ്ക്കുള്ള ഇന്‍ഹേലര്‍, ടാല്‍കംപൗഡര്‍, മൗത്ത് ഫ്രഷ്നര്‍ തുടങ്ങിയ പല ഉല്പന്നങ്ങളിലും ഇതുപയോഗിയ്ക്കാറുണ്ട്. ഡിപ്രഷന്, ഓര്മപ്രശ്നങ്ങള് എന്നിവയ്ക്കായുള്ള മരുന്നുകളിലും പുതിന ഉപയോഗിയ്ക്കാറുണ്ട്. പോരാത്തതിന് മനംപിരട്ടല്‍, തലവേദന, ആസ്തമ, ചര്‍മപ്രശ്നങ്ങള്‍ എന്നിവയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. പുതിന പല രീതിയിലും ഉപയോഗിയ്ക്കും. പുതിനയിലയിട്ടു വച്ച വെള്ളംകുടിയ്ക്കാം. ഇട്ടു തിളപ്പിയ്ക്കണമെന്നൊന്നുമില്ല. തിളപ്പിച്ച വെള്ളത്തിലോ അല്ലെങ്കില്‍ സാധാരണ വെള്ളത്തിലോ അല്പം പുതിനയിലകള്‍ ഇട്ടുവയ്ക്കുക. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്കുന്നഒന്നാണ്.

ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാനുള്ള നല്ലൊരുവഴിയാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് പ്രത്യേകിച്ചും വേനലിലും ക്ഷീണമുള്ളപ്പോഴും ഗുണം നല്‍കും. നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഇത് ഉപയോഗിയ്ക്കാം

ചൂടുകുരു പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങളിതാ

വേനല്‍ക്കാലത്ത് ചിലരെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് ചൂടുകുരു. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ വിയര്‍പ്പു ഗ്രന്ഥികള്‍ക്ക് തടസമുണ്ടാവുമ്പോഴാണ് ചൂടു കുരു ഉണ്ടാവുന്നത്. ചര്‍മ്മത്തില്‍ ചെറിയ ചെറിയ കുരുക്കള്‍ വളരുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

കഴുത്ത്, നെഞ്ച്, പിന്‍ഭാഗം, അരഭാഗം, നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുരു ധാരാളംകാണുക. കുട്ടികളിലും പൊണ്ണത്തടിയുള്ളവരിലുമാണ് ചൂടുകുരു ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍.. ചില പ്രതിരോധ മാള്ഗങ്ങളിതാ...

അയഞ്ഞ, കട്ടികുറഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ചൂടുകുരു ഉണ്ടായ സ്ഥലങ്ങളില്‍ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോള്‍ അണുക്കള്‍ സ്കിന്നിന്റെ അടുത്ത ലെയറിലേക്കും വ്യാപിക്കും. ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ ദിവസം രണ്ടു തവണ ഓട്സ് പൊടിയിട്ട് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.

വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക

ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ചെറുചൂടു വെള്ളത്തില്‍ കുളിക്കുക.

തേങ്ങാപ്പാല്‍ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടി അല്പം കഴിഞ്ഞ് കുളിയ്ക്കാം. തേങ്ങാവെള്ളവും നല്ലതാണ്.

ചൂടുകുരു ഉള്ള ഭാഗത്ത് ചന്ദനം പുരട്ടുന്നതും നല്ലതാണ്.

ബാര്‍ലി വെള്ളം കുടിക്കാം; രോഗപ്രതിരോധശേഷി കൂട്ടാം

ദിവസേന ഒരു ഗ്ലാസ്സ് ബാര്‍ലി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടി ശരീരത്തെ സംപുഷ്ടമാക്കും. ബി-കോംപ്ലെക്സ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം, പ്രോട്ടീന്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമായ ധാന്യമാണ് ബാര്‍ലി. മൂത്രാശയ സംബന്ധമായ അണുബാധയും പരിഹരിക്കും. ബാര്‍ലി വെള്ളം ഏറെ സമയം വിശപ്പില്ലാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കാന്‍ സഹായകമാണ്. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും കൊഴുപ്പ് എരിച്ചു കളയാനും ബാര്‍ലിവെള്ളം നല്ലതാണ്. തടി കുറയ്ക്കേണ്ടവര് ദിവസേന മൂന്ന് ഗ്ലാസ് വീതം ബാര്‍ലി വെള്ളംകുടിക്കുക. ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയും. രക്തധമനികള്‍ ദൃഢമാക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കും. ബാര്‍ലി വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കും. ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയ്ക്കും. ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ തിളക്കമാര്‍ന്ന ചര്‍മ്മവും നേടാം. ഗര്‍ഭിണികള്‍ക്ക് പോഷകപാനീയമാണ് ബാര്‍ലി വെള്ളം. ഇത് ഗര്‍ഭകാലത്തെ അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കും.

ഇളനീരിന്റെ മാജിക്ഗുണങ്ങള് അറിയൂ

ആരോഗ്യപരവും, സ്വാദിഷ്ടവുമായ ഇളനീര് ആര്‍ക്കാണ് വേണ്ട എന്നു തോന്നുക. നിങ്ങളുടെ ഡയറ്റില്‍ ഇളനീര് ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങളിതാ...

തടി കുറയ്ക്കാന്‍
ഇളനീര് കലോറി കുറഞ്ഞ പാനീയമാണ്. ഇത് നിങ്ങളുടെ വയറിനെ സുഖകരമാക്കുന്നു. ഇതില്‍ ബയോ-ആക്ടീവ് എന്സൈമ്സ്അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയ മികച്ചതാക്കുന്നു. മെറ്റബോളിസത്തെ ഉയര്‍ത്തുകയും ചെയ്യുന്നു. ഒരു ദിവസം മൂന്നോ നാലോ തവണ കുടിക്കുന്നത് തടികുറയ്ക്കാന്‍ കാരണമാകുന്നു.

സ്പോര്‍ട്സ് ഡ്രിങ്ക്
സ്പോര്‍ട്സ് ഡ്രിങ്കായും ഇതിനെ ഉപയോഗിക്കാം. നിങ്ങളുടെ സ്റ്റാമിന കൂട്ടാനും ഇതു സഹായിക്കുന്നു. ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യുന്നു. അതുകൊണ്ടുതന്നെ കളിക്കളത്തിലേക്ക് ഇറങ്ങുന്ന നിങ്ങള്‍ ഇളനീര് കുടിച്ചിരിക്കണം. കളിച്ച് കഴിഞ്ഞും ഇളനീര്കുടിക്കുന്നത് നിങ്ങളുടെ തളര്‍ച്ചയെ ഇല്ലാതാക്കും. നിങ്ങള്‍ എപ്പോഴുംഉന്മേഷമുള്ളവരായിരിക്കും.

ദഹനത്തിന്
ബയോ-ആക്ടീവ് ഘടകം ഉള്ളതിനാല്‍ നല്ല ദഹനത്തിന് ഇളനീര് സഹായിക്കും. ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, വയര്‍ എരിച്ചല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ്.

ജലാംശം വര്‍ദ്ധിപ്പിക്കും
ശരീരത്തില്‍ ജലാംശം നിലനില്‍ത്താന്‍ ഇളനീര് സഹായകമാണ്. ഇതുമൂലം ശരീരത്തിലെ ചൂട് കുറയും

രക്തസമ്മര്‍ദ്ദം കുറയ്ക്കും
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇളനീര് ഇഷ്ടപ്പെട്ടു തുടങ്ങൂ. ഇതില്‍ വൈറ്റമിന്‍ സി, മഗ്നീഷ്യം, പൊട്ടാസിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കും.

രാവിലെ ഉഷാറായി എഴുന്നേല്‍ക്കാം
രാവിലെ എഴുന്നേല്ക്കുക എന്നത് പലരെയുടെയും പ്രധാന പ്രശ്നമാണ്. കഷ്ടപ്പെട്ടാണ് രാവിലെ ഒന്ന് എഴുന്നേറ്റ്കിട്ടുന്നത്. എന്നാല്‍, ഇളനീര് കുടിക്കുന്നവര്‍ക്ക് രാവിലെ ഈ പ്രശ്നം നേരിടേണ്ടിവരില്ല. നല്ല ഉന്മേഷത്തോടെ തന്നെ എഴുന്നേല്‍ക്കാം. തലവേദനയും, ഛര്‍ദ്ദിയുമൊക്കെ ഒരു പരിധിവരെ ഇല്ലാതാക്കും.

ആരോഗ്യഗുണങ്ങളേറെയുള്ള പടവലങ്ങ

പ്രമേഹരോഗശമനം, കരളിന്റെസംരക്ഷണം, രോഗാണു നാശകത്വം എന്നീ നിലകളില്‍ കയ്പന്‍ പടവലം ഏറെ ഫലപ്രദമാണ്. പടവലത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ ദഹനത്തെ സഹായിക്കുകയും വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ ശേഖരമുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ബി, കെ, കാല്‍സ്യം,ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.

പടവലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്മംവരളാതിരിക്കാനും സഹായിക്കും. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന പച്ചക്കറിയുമാണിത്. കരള്‍ രോഗങ്ങള്‍, പിത്താശയക്കല്ല് എന്നിവയ്ക്ക് ശമനം നല്‍കാനും സഹായകമാണ്. വയര്‍ ശുദ്ധീകരിക്കാന്‍ പടവലത്തിന്റെ ജ്യൂസ്കഴിക്കാം. കേരളത്തിലെ കാലാവസ്ഥയില്‍ കഠിനശ്രമങ്ങളൊന്നും കൂടാതെ തന്നെ വളര്‍ത്താവുന്ന പച്ചക്കറിയാണ് പടവലം. കയ്പന്‍ പടവലം എന്ന ഇനത്തിന് ഔഷധമൂല്യം ഏറെയാണ്. ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തിന് കയ്പന്‍ പടവലം ഉപയോഗിക്കുന്നു.

പിസ്തയുടെ ആരോഗ്യഗുണങ്ങള്‍

വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് പിസ്ത. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ്കുറയ്ക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ തോത് ഉയര്‍ത്തുകയും ചെയ്യും.
ഫോസ്ഫറസിന്റെ സാന്നിദ്ധ്യംടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കും. വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടി രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തും. പ്രതിരോധസംവിധാനത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ ബി 6 അത്യാവശ്യമാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി അന്ധത തടയും. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് പിസ്ത നല്ലതാണ്. ചര്‍മ്മത്തിന് യുവത്വം നിലനിറുത്താന്‍ പിസ്തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ യും , ചര്മ്മംമൃദുലമാക്കാന് പിസ്തയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും സഹായിക്കും. പിസ്ത എണ്ണ ഒരു മികച്ച പ്രകൃതിദത്ത മോയിസ്ചറൈസര്‍ ആണ്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഫാറ്റി ആസിഡുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.

വേനല്‍ചൂടിനെ പ്രതിരോധിക്കാം നാരങ്ങാവെളളത്തിലൂടെ

ആരോഗ്യസംരക്ഷണത്തിന് ഏറെ ശ്രദ്ധ വേണ്ടിവരുന്ന കാലമാണ്ചൂടുകാലം. എത്ര തന്നെ വെള്ളം കുടിച്ചാലും ദാഹം ശമിക്കാത്തതാണ്വേനല്ക്കാലത്തിന്റെ പ്രത്യേകത. കുടിക്കുന്നതിനനുസരിച്ച് ദാഹംവര്ദ്ധിപ്പിക്കുന്നതാണ് ചൂടാണെങ്കില്‍, ക്ഷീണമകറ്റി ആരോഗ്യം പ്രദാനംചെയ്യുന്ന വെള്ളം കുടിക്കുന്നതാണ് നല്ലത്. അപ്രകാരം ആരോഗ്യപ്രദായകരമായ ഒരുപ്രകൃതിദത്ത ഹെല്‍ത്ത് ഡ്രിങ്ക് ആണ് നാരങ്ങ വെള്ളം.
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിലെ ടോക്സിന് പുറം തള്ളാന്‍ ഏറ്റവുമധികം സഹായകരമാണ്.

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഇല്ലാതാക്കി ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിവുള്ള എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ്നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളംകുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സഹായകമാണ്.
കണ്ണിന്റെ ആരോഗ്യ സംരക്ഷണ കാര്യത്തിലും നാരങ്ങയേറെ ഫലപ്രദമാണ്. നാരങ്ങ വെള്ളംകുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന് എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകര്‍ പറയുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം..

പ്രായമായവര്‍ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനംമെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടല് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമം.കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു.

കാന്‍സര്‍ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ സഹായകം.

പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു.സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം) എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാല്‍ പപ്പായയുടെ കറപുരട്ടിയാല് വളരെവേഗം മുറിവുണങ്ങും.

ആര്ട്ടീരിയോസ്കളീറോസിസ്(രക്ത ധമനികള്ക്കുളളില് കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു.

മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ ഗുണപ്രദം. താരന് കുറയ്ക്കുന്നു. പപ്പായ ഷാംപു മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും പപ്പായ ഉത്തമം. ഊര്‍ജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയില്‍ നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.

നഖം നീട്ടി വളര്‍ത്തുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരില് ചിലരും തങ്ങളുടെ ചില വിരലുകളില്‍ നഖംവളര്ത്തുന്നത് ഇപ്പോള്‍ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കണ്ണുകള്കൊണ്ട്കാണാന് കഴിയാത്ത സൂക്ഷ്മ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് പഠനങ്ങള്സൂചിപ്പിക്കുന്നത്.
കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നഖം നീട്ടുമ്പോള്‍ അണുബാധ ഉണ്ടാകും.നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ദരും നിര്‍ദ്ദേശിക്കുന്നത്.

കറ്റാര്‍വാഴയുടെ പോഷകഗുണങ്ങള്‍

കറ്റാര്‍വാഴയില്‍ 75 ഓളം പോഷകഘടകങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്വിറ്റാമിന്, മിനറലുകള്‍,എന്‍സൈമുകള്‍, പഞ്ചസാര, അമിനോ ആസിഡ്, സാലിസിലിക്ആസിഡ്, ലിഗ്നിന്‍, സാപോണിന്‍സ് തുടങ്ങിയവ ഉള്‍പെടുന്നു. ഇതിലെ വിറ്റാമിനുകള്‍ വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കോളിന് എന്നിവയാണ്. കറ്റാര്‍ വാഴയില്‍ കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, മംഗനീസ്, സെലേനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസിന് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും ഈ ചെടി മികച്ചതാണ്. ഇത് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കും. നമ്മുടെ ശരീരത്തിന്റെ പി എച് ബാലന്‍സ് ചെയ്യുന്നു.ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ല ശ്വാസത്തിനും ഇത് മികച്ചതാണ്.ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവം മെച്ചപ്പെടുത്തുകയും ചെയ്യും.പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും കറ്റാര്‍ വാഴയുടെ ഗുണങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ആയുര്‍വ്വേദ പ്രകാരം കണ്ണിന്റെ ആരോഗ്യത്തിനും കണ്ണ് രോഗങ്ങള്‍ അകറ്റാനും ഇത് നല്ലതാണ്. മഞ്ഞപ്പിത്തത്തിനും ബ്രോങ്കൈറ്റിസിനും ആയുര്‍വ്വേദം കറ്റാര്‍വാഴയെ ശുപാര്‍ശ ചെയ്യുന്നു. കറ്റാര്‍വാഴ ജ്യൂസ് മറ്റുചേരുവകള്‍ കൂടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കറ്റാര്‍വാഴ ജ്യൂസിന് ലാക്സറ്റീവ് ഗുണമുള്ളതിനാല്‍ ദഹനത്തിന് വളരെഗുണകരമാണ്. കുടലിലെ ബാക്ടീരിയയെ പരിപോഷിപ്പിക്കുകയും മലവിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യും. വയറിലെ അള്‍സറും പരിഹരിക്കാന്‍ ഇത് ഗുണകരമാണ്. കറ്റാര്‍ വാഴ ജ്യൂസ് ദഹന പാത വൃത്തിയാക്കുന്നു. ഇത് വയറിന്റെ അസ്വസ്ഥതകള്നീക്കുന്നു. കറ്റാര്‍ വാഴ ജ്യൂസിനെ വയര്‍ പെട്ടെന്ന് ആഗീരണം ചെയ്യുന്നു. ഈജ്യൂസ് ഗാള്‍ബ്ലാഡറിലെ ബൈലിന്റെ പ്രവര്‍ത്തനത്തെ ഉത്തേചിപ്പിക്കുന്നു . ഇത്കൊഴുപ്പിനെ വിഘടിപ്പിക്കുന്നു. ഒരു ഇറാനിയന്‍ പഠനം പറയുന്നത് ഇറിറ്റബിള്‍ ബൌള്‍ സിന്‍ഡ്രം ഉള്ളവരില്‍ കാണുന്ന വയറുവേദന കുറയ്ക്കും എന്നാണ്.

നാരങ്ങത്തൊലിക്കുമുണ്ട് ചില ആരോഗ്യ ഗുണങ്ങള്‍

ഇനി മുതല്‍ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിച്ചതിന് ശേഷവും, സാലഡിനായി നാരങ്ങ ഉപയോഗിച്ചതിന് ശേഷവും ആ തൊലി വെറുതെ അങ്ങ് കളയണ്ട. ശുചിത്വം നിലനിര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ നാരങ്ങ തൊലി സഹായിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന പല്ലുമായി ബന്ധപ്പെട്ടപ്രശ്നങ്ങളെ നാരങ്ങ തൊലിയുടെ ഉപയോഗത്തിലൂടെ നേരിടാം. നാരങ്ങ തൊലിയില്‍ വലിയ അളവിലുള്ള ക്രിട്ടിക് ആസിഡ് വിറ്റാമിന്‍ സിയുടെ കുറവിനെ മറികടക്കുന്നു.
ഭാരം കുറയ്ക്കാനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പെക്റ്റിന്‍ നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിന് സഹായിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം ആണ്.

ചുളിവ്, മുഖക്കുരു എന്നിവയെ നേരിടണം എങ്കിലും നിങ്ങള്‍ക്ക് നാരങ്ങയുടെ തൊലി ഉപയോഗിക്കാം. കറുത്ത പാടുകള്‍ക്കും ഇവ പരിഹാരമാര്‍ഗം ആണ്

കരളിനെ ശുദ്ധീകരിക്കുക, ചെവിയിലുണ്ടാകുന്ന അലര്‍ജികള്‍ തടയുക, രക്തയോട്ടം സാധാരണ നിലയിലാക്കുക, സ്ട്രോക്ക് തടയുക, മസിലുകളെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം നാരങ്ങയുടെ തൊലി സഹായകമാണ്.

ശരീരത്തിലെ രക്ത സമ്മര്‍ദ്ദം ശരീരായ അളവില്‍ നിയന്ത്രിച്ചു നിര്‍ത്താനും നാരങ്ങതൊലിയില് അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. പ്രമേഹം, ഹൃദയാഘാതം, ഹൃദ്രോഹങ്ങള്‍ എന്നിവ തടയുന്നതിനും നാരങ്ങ തൊലി ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്ത് തോന്നുന്നത് വാരിക്കഴിക്കുക എന്നതിലുപരി ശരീരത്തിന്റെ ആവശ്യങ്ങളറിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. വേനലില്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ..

ചൂടുള്ള കാലാവസ്ഥയില്‍ ദഹനരസങ്ങളുടെ ഉത്പാദനം കുറവായിരിക്കുമെന്നതിനാല്‍ അമിതഭക്ഷണം വേണ്ട

എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കണം

എരിവ്, ഉപ്പ്, പുളി എന്നിവ കുറച്ച് ഉപയോഗിക്കണം

വെള്ളരി, തണ്ണിമത്തന്, മുന്തിരി, ഓറഞ്ച്, കക്കിരി, കാരറ്റ് തുടങ്ങിയ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.

ചുവന്ന മുളകിന് പകരം പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, തൈര്, അച്ചാര്‍, പപ്പടം, മസാല എന്നിവ കുറയ്ക്കണം.

ബിയര്‍ ഉള്‍പ്പെടെ മദ്യം ഒഴിവാക്കണം

ഐസ്ക്രീമും ഐസ് വെള്ളവും വേണ്ട ആദ്യം തണുപ്പ് നല്‍കുമെങ്കിലും പിന്നീട് ഇവ ഉഷ്ണമുണ്ടാക്കും

കരിക്കിന് വെള്ളം, മുന്തിരി ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ബാര്‍ലി വെള്ളം, ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളം എന്നിവ കുടിക്കുക

രാമച്ചം, പതിമുഖം എന്നിവയിട്ട് വെന്ത വെള്ളം കുടിക്കുക

മോര്, സംഭാരം, ലസ്സി, മല്ലിയിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം, നറുനീണ്ടി നീര്ചതച്ച് ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളം, കരിമ്പിന് നീര്, ഇഞ്ചി നീര്ചേര്ത്തതും നാരങ്ങാവെള്ളം ചേര്‍ത്തതും ധാരാളം കുടിക്കാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവ കഴിക്കാം

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു പോഷകാഹാരമാണ് കൂവ. നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവയ്ക്ക് കഴിവുണ്ട്. ശരീരത്തിന്റെ ക്ഷീണം മാറ്റാനും കൂടുതല്‍ ഊര്‍ജ്ജം തരാനും നമുക്ക് ഉന്മേഷം പകരാനും കൂവയ്ക്ക് കഴിയും. വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ തടയാനും രോഗശമനത്തിനും പഴമക്കാര്‍ കൂവ ഉപയോഗിച്ചിരുന്നു. കൂവ ചേര്‍ത്ത് കുറുക്കിയ പാനീയം കുടിക്കുന്നതും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കും.

കുടല് രോഗങ്ങളുടെ ശമനത്തിനും കൂവ ഔഷധമാണ്. ദഹനേന്ദ്രീയ കോശങ്ങളെ ശുദ്ധീകരിക്കാന്‍ കഴിവുള്ളതിനാല്‍ വൃദ്ധര്‍ക്ക് മികച്ച ഭക്ഷണമാണ് കൂവ . വിപണിയില്‍ ലഭിക്കുന്ന കൂവപ്പൊടിയില്‍ മായം വ്യാപകമായതിനാല്‍ കൂവക്കിഴങ്ങ് വാങ്ങി പൊടിച്ചെടുക്കുന്നതാണ് ഉത്തമം.

ജലദോഷത്തിന്റെ കാരണങ്ങളറിയാം...

തൊണ്ടയിലും മൂക്കിലും അണുബാധയുണ്ടാവുകയും തുടര്‍ന്ന് മൂക്കൊലിപ്പ്, ചുമ, തുമ്മല്‍, ശരീരവേദന അല്ലെങ്കില്‍ ചെറിയ പനി അനുഭവപ്പെടുന്ന അവസ്ഥയാണ് പൊതുവെയുള്ള ജലദോഷം. മൂക്കിന്റെയും തൊണ്ടയുടെയും ഉള്ളില്‍ ഉപരിതല പാളികളിലാണ് വൈറസ് ആദ്യം ആക്രമിക്കുക. പിന്നീട് അണുബാധ മറ്റുഭാഗങ്ങളിലേക്ക് പടരും. വൈകാരിക കാരണങ്ങള്‍ മൂലമുള്ള തളര്‍ച്ചയും അലര്‍ജികളും ഒരാള്‍ക്ക് ജലദോഷമുണ്ടാവാന് കാരണമാവാം.  ജലദോഷം ബാധിച്ച ഒരാളില്‍ നിന്ന് ഇനി പറയുന്ന രീതികളില്‍ അത് അനായാസം പകരാം;

ഒരാളെ കെട്ടിപ്പിടിക്കുമ്പോള്‍ അല്ലെങ്കില്‍ ഹസ്തദാനം നടത്തുമ്പോള്‍ ശരീരവുമായി സമ്പര്ക്കമുണ്ടാവുന്നതിലൂടെ.

നിത്യോപയോഗ സാധനങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്ക്കുന്നതിലൂടെ; കളിപ്പാട്ടങ്ങള്‍, വെള്ളം കുടിക്കാനുള്ള ഗ്ലാസ്സുകള്‍, കമ്പ്യട്ടര്‍ കീബോര്‍ഡുകള്‍ തുടങ്ങിയവ.

വായ മൂടാതെ ചീറ്റുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍.

കാരണങ്ങള്‍

വളരെ ചെറിയ ജീവജാലങ്ങളായ വൈറസുകളാണ് ജലദോഷത്തിനു കാരണമാവുന്നത്. മിക്കകേസുകളിലും റൈനോവൈറസുകളാണ് (Rhinovirus) സാധാരണ ജലദോഷത്തിന് കാരണമാവുന്നത്.

ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുവെ പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും സാധാരണ ജലദോഷം അടിക്കടി ഉണ്ടായേക്കാം. കാലാവസ്ഥാ മാറ്റവും ഇതിന് കാരണമാവുന്നു. പുകവലിക്കാര്‍ക്കും ജലദോഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജലദോഷം ഉള്ള ഒരാളുമായി സമ്പ ര്ക്കത്തിലേര്പ്പെടുന്നതും അപകടസാധ്യത ഉണ്ടാക്കുന്നു.

ലക്ഷണങ്ങളും സൂചനകളും

സാധാരണ ജലദോഷത്തിന്റെ സൂചനകളിലും ലക്ഷണങ്ങളിലും ഇനിപറയുന്നവയും ഉള്‍പ്പെടുന്നു;

തൊണ്ടയിലെ അണുബാധ

മൂക്കടപ്പ്

ചുമ

തൊണ്ടയടപ്പ്

തുമ്മല്‍

ക്ഷീണം

ശരീരവേദന

പനി

ജലദോഷം അധികരിക്കുന്നതിനൊപ്പം മൂക്കൊലിപ്പ് കൂടുകയും അതിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യുക.

ലളിതമായ വീട്ടുചികിത്സകള്‍

നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.

ആവികൊള്ളുക.ഒരു പാത്രത്തിലെ (ഇടുങ്ങിയ കഴുത്തുള്ളതാണെങ്കില് നന്ന്) ആവിപറക്കുന്ന വെള്ളത്തില്‍ നിന്ന് വളരെ സാവാധാനത്തില്‍ വേണം ആവികൊള്ളേണ്ടത്. പൊള്ളല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തണുപ്പടിക്കാതെ മുറിക്കുള്ളില്‍ വിശ്രമിക്കുക.

ചൂടുള്ള സൂപ്പുകള്‍, ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ എന്നിവ തൊണ്ടയ്ക്ക് സുഖം നല്‍കും.

വൃത്തി: നിങ്ങളുടെ കൈകള്‍ വൃത്തിയായി കഴുകുക. കുട്ടികള്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

തുമ്മുകയുംചുമയ്ക്കുകയും ചെയ്യുന്നതിനായി ടിഷ്യൂ പേപ്പറുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. അണുക്കള്‍ വ്യാപിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

പ്രതിരോധം

വൈറസ്ബാധ പടരാതിരിക്കാന്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകള്‍, ടവ്വലുകള്‍, കൈലേസുകള്‍ എന്നിവ വീട്ടിലെ മറ്റംഗങ്ങളുമായി പങ്കുവയ്ക്കരുത്.

രോഗബാധയുള്ള കുട്ടികളെ ഡേ-കെയര്‍ സെന്ററുകളിലും പ്ലേസ്കൂളുകളിലും മറ്റും പോകാന്‍ അനുവദിക്കരുത്.

ജലദോഷമുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സി യും സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക.

ജലദോഷം ചികിത്സിച്ചില്ലെങ്കില്‍ ഇനി പറയുന്ന പ്രശ്നങ്ങള്‍ക്ക് കാരണമാകാം;

ചെവിയിലുണ്ടാകുന്ന ഗുരുതരമായ അണുബാധ - ഇത് സാധാരണയായി കുട്ടികളെയാണ് ബാധിക്കുക. അണുബാധ കര്‍ണപുടത്തിനു പിന്നിലേക്ക് ബാധിക്കുകയാണെങ്കില്‍ കടുത്ത ചെവി വേദനയ്ക്കും മൂക്കൊലിപ്പിനും ചിലസമയത്ത് പനിക്കും കാരണമാവും. കൊച്ചു കുട്ടികള്‍ക്ക് ഈ അവസ്ഥയെ കുറിച്ച് പറഞ്ഞറിയിക്കാന്‍ കഴിയാത്തതു കാരണം വേദനമൂലം നിര്‍ത്താതെ കരയുകയായിരിക്കും ചെയ്യുക.

സൈനസൈറ്റിസ് - ജലദോഷം മൂലം സൈനസില്‍ അണുബാധയും പഴുപ്പും ഉണ്ടായേക്കാം.

വിമ്മിഷ്ടം - ജലദോഷം മൂലം ആസ്ത്മയുള്ളവര്‍ക്ക് വിമ്മിഷ്ടം ഉണ്ടാകാം.

മറ്റ് അണുബാധകള്‍ - ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ പോലെയുള്ള ഉടന്‍ വൈദ്യസഹായം വേണ്ട അവസ്ഥകളിലേക്കും ജലദോഷം നയിച്ചേക്കാം.

നിങ്ങള്ക്ക്അല്ലെങ്കില് നിങ്ങളുടെ കുഞ്ഞിന് മൂക്കൊലിപ്പ്, മൂക്കടപ്പ്, ചെറിയ പനി, ശരീരവേദന എന്നിവയുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

ചുണങ്ങ് പൂര്‍ണമായും മാറാന്‍ നാടന്‍ വഴികളിതാ...

ചുണങ്ങ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഒരിക്കലും ജന്മനാ ഉണ്ടാവുന്ന ഒരു രോഗമല്ല ഇത്. ചര്‍മ്മ രോഗങ്ങളില്‍ എപ്പോഴും പേടിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വേണ്ടി ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. തൊലിയില്‍ വെളുത്ത അല്ലെങ്കില്‍ ഇരുണ്ട പാടുകളായിട്ടായിരിക്കും ചുണങ്ങ് കാണപ്പെടുന്നത്.

പലപ്പോഴും ചര്‍മ്മത്തില്‍ വിയര്‍പ്പുണ്ടെങ്കില്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത് ചുണങ്ങില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. പകരുന്ന അസുഖമായതിനാല്‍ ഇത് പലപ്പോഴും പലവിധത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നു. പലപ്പോഴും ആവിയും ചൂടും ഉള്ള സാഹചര്യങ്ങളില്‍ ഈ രോഗം പെട്ടെന്ന് പകരുന്നു. ചുണങ്ങ് മാറുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. എന്തൊക്കെയെന്ന്നോക്കാം.

മഞ്ഞള്‍പ്പൊടി: മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാം. 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 10 ടീസ്പൂണ്‍ പാല് എന്ന അനുപാതത്തിലെടുക്കാം. കട്ടിയ്ക്കു വേണമെങ്കില്‍ അല്പം കടലമാവും ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ചുണങ്ങ് മാറ്റാന്‍ ബെസ്റ്റാണ്.

ചെറു നാരങ്ങ നീര് : ചുണങ്ങ് മാറുന്നതിന് ചെറു നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീരില്‍ തേന്ചേര്ത്തും പുരട്ടാം. അല്പം കഴിഞ്ഞു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത്ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പപ്പായ : പപ്പായ ഉടച്ചതില്‍ തേന്‍ ചേര്‍ത്തും മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇതും ചുണങ്ങിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെള്ളരിക്ക നീര് : വെള്ളരിക്കനീര് ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഇത് ഗുണംനല്കും. പെട്ടെന്ന് തന്നെ ചുണങ്ങിന് ഇത് പരിഹാരം കാണാവുന്നതാണ്.

ചന്ദനപ്പൊടി : ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ പാല്, ചെറുനാരങ്ങാനീര് തുടങ്ങിയവയും വേണമെങ്കില്‍ ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

പഴം : പഴുത്ത പഴം, പേരയ്ക്ക എന്നിവ അരച്ച് ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു ചെറുചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് എപ്പോഴും ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ : കിടക്കാന്‍ പോകുന്നതിനു മുന്‍പ് കറ്റാര്‍വാഴ ജെല്‍ ചുണങ്ങുള്ള സ്ഥലങ്ങളില്‍ പുരട്ടുക. പിറ്റേന്നു രാവിലെ കഴുകിക്കളയണം.

ബദാം അരച്ചത് : ബദാംമറ്റൊരു പ്രകൃതിദത്ത വഴിയാണ്. ഇത് അരച്ച് ഇതില്‍ തേന്‍ ചേര്ത്തുചുണങ്ങുള്ളിടത്തു പുരട്ടാം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി അരച്ചാലുംമതി. ഇത് പെട്ടെന്ന് തന്നെ ചുണങ്ങിവ് പരിഹാരം കാണാന്‍ സഹായിക്കുന്നു.

സവാള നീര് : സവാള ജ്യൂസ് ,ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി ചുണങ്ങുള്ളിടത്തു പുരട്ടാം. ഇത് ചുണങ്ങിന് പരിഹാരം കാണുന്നു.

പാല് : പാല്, ഓട്സ്, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം ചുണങ്ങുള്ളിടത്തു പുരട്ടാം. ടീട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. ഇത് എല്ലാം കൊണ്ടും പല വിധത്തില്‍ ചര്‍മ്മത്തിനും ഗുണംചെയ്യുന്നു.

കടലോളം ഗുണങ്ങളുള്ള കടുക്

കറികള്‍ക്ക് രുചി കൂട്ടാനായി നാം കടുക് വറുത്തിടാറുണ്ട്. രുചി കൂട്ടുന്നതില്‍ മാത്രമല്ല, ശരീരത്തിന് വേണ്ട ഔഷധഗുണം പ്രദാനം ചെയ്യുന്നതിലും കടുക് മുന്പനാണ്. ഇത്തിരക്കുഞ്ഞനായ കടുകില്‍ കടലോളം ഗുണങ്ങള്അടങ്ങിയിട്ടുണ്ട്. ജീവകം എയുടെ കലവറയായ കടുക് ദഹനപ്രക്രിയയെ സഹായിക്കുന്നതിലും മുന്പനാണ്.

കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എന്നിവയും ഇതിലുണ്ട്. തയാമിന്‍, റൈബോഫ്ളാവിന്, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകില്‍ അടങ്ങിയിരിക്കുന്നു.

ആയുര്‍വേദത്തില്‍ വാതരോഗങ്ങള്‍ ശമിപ്പിക്കാന്‍ കടുക് അടങ്ങിയ ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിഷമുള്ള പ്രാണികള്‍ കടിച്ചതിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയ്ക്കും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്. വയറുവേദന, സന്ധിവാതം, നടുവേദന, തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. 43 ശതമാനം പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്.

തവിടെണ്ണയുടെ ആരോഗ്യഗുണങ്ങള്‍

തവിടെണ്ണ കേരളത്തില്‍ അത്ര കൂടുതലായിഉപയോഗിക്കുന്നതല്ലെങ്കിലും ആരോഗ്യദായകവും ഹൃദയാരോഗ്യത്തിന് നല്ലതുമാണിത്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള തവിടെണ്ണയുടെ ശേഷി കാരണം മറ്റ്സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ലകൊളസ്ട്രോള് നിലനിറുത്താനും കഴിവുണ്ട് തവിടെണ്ണയ്ക്ക്.
ടോക്കോട്രൈനോള്‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണ് തവിടെണ്ണയുടെ ആരോഗ്യമൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡിന്കഴിവുണ്ട്. ഒറൈസനോള്‍ ആണ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ്കുറയ്ക്കാന്‍ സഹായിക്കുന്നത്.

പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദന്ത ചികിത്സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കല്‍.. പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാല്‍ മോണ രോഗങ്ങള്‍ തടയാം. പല്ലിന്റെ ഇടകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ദന്തക്ഷയം തടയാം. ദന്ത സംരക്ഷണത്തിനായി മൃദുവായ ബ്രെഷ് ഉപയോഗിച്ച് ദിവസേന രണ്ടു തവണ ബ്രഷ് ചെയ്യണമെന്നാണ്അമേരിക്കന് ഡെന്റല്‍ അസോസിയേഷന് ശുപാര്‍ശ ചെയ്യുന്നത്. കൂടാതെ ഓരോ 3 - 4 മാസത്തിലും ബ്രെഷ് മാറ്റേണ്ടതും അത്യാവശ്യമാണ് . ഇന്ന് വിപണിയില്‍ ധാരാളം ടൂത്ത്പേസ്റ്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ പല്ലുസംരക്ഷിക്കുന്നതിന് യോജിച്ച ടൂത്ത്പേസ്റ്റാണ് തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് സെന്സിറ്റിവ് പല്ലുകള്‍ ആണെങ്കില്‍ സാധാരണ ടൂത്ത്പേസ്റ്റിനേക്കാള്‍ ഇതിന് യോജിച്ച ഡിസെന്സിടൈസിങ് ആയ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതാകും ഉത്തമം.

ഏതു പ്രായത്തിലും ആരോഗ്യകരമായ പല്ലിനു ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ദന്തക്ഷയത്തിനു കരണക്കാരാണ്. വായിലെ മധുരത്തെ ബാക്ടീരിയ വിഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് പല്ലിലെ ഇനാമലിനു കേടുവരുത്തുന്നു. അത് ദന്തക്ഷയത്തിലേക്ക് നയിക്കുന്നു. അതിനാല്‍ സോഡ പോലുള്ള ആസിഡ്അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക

ഉഴുന്ന് നല്‍കും ആരോഗ്യഗുണങ്ങള്‍

കേരളീയരുടെ പ്രധാനപ്പെട്ട ആഹാരമായ ഇഡലി, ദോശ എന്നിവയിലെ പ്രധാന ചേരുവയായ ഉഴുന്ന് പോഷക സമ്പുഷ്ടമാണ്. പ്രോട്ടീനുകള്‍, നാരുകള്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഉഴുന്നില്‍ ഫാറ്റ് കൊളസ്ട്രോള്‍ പൊതുവെ കുറവാണ്.പ്രോട്ടീന്‍, അയണ്‍, ഫോളിക് ആസിഡ് എന്നിവയുള്ളതിനാല്‍ കുട്ടികള്‍ക്ക് നല്കാവുന്ന മികച്ച ഭക്ഷണമാണ് ഉഴുന്ന്. കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉഴുന്ന്അടങ്ങിയ ഭക്ഷണം കഴിക്കണം. ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉഴുന്ന് നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ സസ്യാഹാരികള്‍ക്ക് മികച്ച ഭക്ഷണമാണിത്.മത്സ്യ മാംസാദികളില്‍ നിന്നും ലഭിയ്ക്കേണ്ടുന്ന പ്രോട്ടീന്‍ പകരം വയ്ക്കാവുന്ന പ്രോട്ടീന്‍ ഉഴുന്നില്‍ നിന്ന് ലഭിക്കും. ഉഴുന്നില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഇത് ദഹന പ്രക്രിയ സുഗമമാക്കും. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാന്‍ ഉഴുന്നുപരിപ്പ് കുതിര്‍ത്തിയ ശേഷം അരച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.

പഴങ്കഞ്ഞിയുടെ ആരോഗ്യ രഹസ്യങ്ങള്‍ അറിയാമോ?

പഴയകാലത്ത് കേരളത്തിലെ മിക്കവീടുകളിലേയും പ്രഭാതഭക്ഷണം ആയിരുന്നു പഴങ്കഞ്ഞി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇന്ന് ഹോട്ടലുകളിലെ തീന് മേശകളില്‍ സ്ഥാനം പിടിച്ച്കഴിഞ്ഞു ഈ നാടന്‍ വിഭവം. ഹോട്ടലുകളിലെ സ്പെഷ്യല്‍ വിഭവങ്ങളില്‍ ഒന്നായി അത് എണ്ണപ്പെട്ട് കഴിഞ്ഞു.

ഒരു രാത്രി മുഴുവന്‍ വെള്ളമൊഴിച്ച് അടച്ച് വയ്ക്കുന്ന തലേദിവസത്തെ ബാക്കി വരുന്ന ചോറ് ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി പൊട്ടാസ്യം, അയണ്‍ എന്നീഘടകങ്ങള്‍ സമൃദ്ധമായി അടങ്ങിയ രുചികരവും ആരോഗ്യ സമ്പുഷ്ടവും ഊര്‍ജദായകവുമായ ഭക്ഷണമായി മാറുന്നതാണ് പഴങ്കഞ്ഞി. ഏകദേശം 100ഗ്രാം ചോറില്‍ അടങ്ങിയിരുന്ന 3.4 മില്ലീഗ്രാം അയണ്‍ പഴങ്കഞ്ഞി ആയിക്കഴിയുമ്ബോള് 73.91 മില്ലീഗ്രാമായി വര്‍ദ്ധിക്കുന്നു. മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും വിരളമായി മാത്രം ലഭിക്കുന്ന ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ സമൃദ്ധമായി തന്നെ ലഭ്യമാകുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന് പഴങ്കഞ്ഞി സഹായിക്കുന്നു.

പഴങ്കഞ്ഞിയിലെ ബി6, ബി12 വൈറ്റമിനുകളുടെ സാന്നിധ്യം എല്ലുകളുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം, മാനസീക പിരിമുറുക്കം എന്നി ഭീകരമായ രോഗാവസ്ഥകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പഴങ്കഞ്ഞി പ്രഭാത ഭക്ഷണം ആയി കഴിക്കുന്നതിലൂടെ ദഹനശേഷി ക്രമപ്പെടുകയും അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും എന്നന്നേയ്ക്കുമായി മോചനവും ലഭിക്കുന്നു.

അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പഴങ്കഞ്ഞി സഹായിക്കും. നിത്യവും പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതായും അകാല വാര്‍ദ്ധക്യം ഒഴിവാക്കപ്പെടുകയും ചെയ്യും. ക്ഷീണമകറ്റി ഉന്മേഷം പകരാന്‍ പഴങ്കഞ്ഞി നിങ്ങളെ സഹായിക്കും. കൂടുതല്‍ കാലം ചെറുപ്പം നിലനിര്‍ത്തി ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ കൃത്രിമ മരുന്നുകള്‍ക്ക് പിന്നാലെ പാഞ്ഞ് അകാലവാര്‍ദ്ധക്യം കാശ് കൊടുത്ത് വാങ്ങാതെ പഴങ്കഞ്ഞി ഒരു ശീലമാക്കി കീശകാലിയാകാതെ നിത്യ യവൗനം സ്വന്തമാക്കാം.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു

5.രക്തസമ്മര്‍ദ്ധം,കൊളസ്ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

6. ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്പാദിക്കുവാന് പഴങ്കഞ്ഞിക്കു കഴിയും.

11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടും.

19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ

ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നതിന്റെ ഗുണങ്ങള്‍

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കേണ്ടതുണ്ട്. നല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് അമ്മ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെഭക്ഷണത്തില് പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

എന്നാല്പലപ്പോഴും ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിയ്ക്കാന്‍ പാടില്ല, ചിലതാകട്ടെ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ടതാണ്. എന്നാല്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് നെല്ലിയ്ക്ക. എന്തുകൊണ്ട് ഗര്‍ഭിണികള്‍ നെല്ലിയ്ക്ക കഴിയ്ക്കണം എന്ന് പറയുന്നത് എന്ന്നോക്കാം.

മൂത്രാശയ സംബന്ധ രോഗങ്ങള്‍
മൂത്രാശയ സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് നെല്ലിയ്ക്കക്ക് പ്രത്യേക കഴിവുണ്ട്. ഇത്തരത്തിലുണ്ടാകുന്ന എല്ലാ അണുബാധകളേയും ഇല്ലാതാക്കാന്‍ നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു
ചിലരില്‍ ഗര്‍ഭകാലങ്ങളില്‍ പ്രമേഹത്തിന് സാധ്യത ഉണ്ട്. എന്നാല്‍ നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ ഇത്തരത്തില്‍ പ്രമേഹത്തിനുള്ള സാധ്യത ഇല്ലാതാവുന്നു.

മാസം തികയാതെയുള്ള പ്രസവം
മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത നെല്ലിയ്ക്ക കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു.

കുട്ടികളിലെ ബുദ്ധിവികാസത്തിന്
നെല്ലിയ്ക്ക ജ്യൂസ് ഗര്‍ഭകാലങ്ങളില്‍ അമ്മമാര്‍ കഴിയ്ക്കുന്നത് കുട്ടികളില്‍ ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തിയ്ക്കും കാരണമാകുന്നു.

കൈകാല്‍ നീരിന്
കൈകാലുകളില്‍ നീര് വെയ്ക്കുന്നത് ഗര്‍ഭകാലത്ത് സാധാരണമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ നെല്ലിക്ക കഴിയ്ക്കുന്നത് നല്ലതാണ്.

ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നതിനുമുമ്പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഒരു ഹൈ ഹീല്‍ ചെരുപ്പെങ്കിലും എപ്പോഴും കരുതുന്നവരായിരിക്കും പെണ്‍കുട്ടികളിലധികവും. ഹീല്‍ ചെരുപ്പുകളുമായി ബന്ധപ്പെട്ട് ധാരാളം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ അഞ്ച് ഇഞ്ചില്‍ അധികം ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് സ്ത്രീകളില്‍ അസാധാരണമായ നടപ്പുരീതിക്കും മറ്റും കാരണമാകുമെന്നും ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്.

സ്വാഭാവികമായ ശാരീരിക രീതികളില്‍ മാറ്റം വരുത്തുന്നത് ഗര്‍ഭപാത്രം ഉള്‍പ്പടെയുള്ള ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതാണെന്നും പഠനം പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ ശരീര ശാസ്ത്രപരമായ വളര്‍ച്ച കൈവരിക്കുകയും പക്വത നേടുകയും ചെയ്യുമെങ്കിലും കാലിലെ എല്ലുകളും നട്ടെല്ലും ഇടുപ്പുമൊന്നും പാകത കൈവരിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ നിരന്തരമായി ഹീലുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ പേശികള്‍ വളയാനും മറ്റും ഇടയാകും.

ഇത്തരത്തില്‍ ശരീരാവയവങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗര്ഭപാത്രത്തിന് സ്ഥാനമാറ്റം സംഭവിക്കുമെന്നും ഇത് പിന്നീട് ആര്‍ത്തവസമയത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും വേദനയ്ക്ക് കാരണമാകുമെന്ന് ഐവിഎഫ് വിദഗ്ദ്ധന് ഡോ. സാഗരിക അഗര്‍വാള്‍ പറയുന്നു.

ഹീലുകള്‍ ധരിക്കുമ്പോള്‍ ശരീരം മുന്നോട്ട് ആഞ്ഞ് നടക്കേണ്ടിവരുന്നതുകൊണ്ട് ഇടുപ്പിന്അമിത സമ്മര്‍ദ്ധം ഉണ്ടാകും. ഇത് ഇടുപ്പിനുള്ളിലെ അവയവങ്ങളുടെ ഞെരുക്കത്തിന് കാരണമാകും.

പച്ചമാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് പച്ചമാങ്ങ. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. മാങ്ങ കഴിക്കുന്നതിലൂടെ പലവിധത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് അറിയാതെ ലഭിക്കുന്നത്. ഗര്‍ഭിണികള്‍ക്കും അല്ലാത്തവര്‍ക്കും സാധാരണ ഉണ്ടാകുന്ന അവസ്ഥയാണ് മോണിംഗ് സിക്നെസ്. പച്ചമാങ്ങ ഒരു കഷ്ണം കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന കുരുക്കള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങക്ക് സാധിക്കും. സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിലുണ്ടാകുന്ന മറ്റ്പ്രശ്നങ്ങളും ഇല്ലാതാക്കും. ചൂട് കുറച്ച് ശരീരത്തിന് തണുപ്പ് നല്കാന് മാങ്ങ വളരെയധികം സഹായിക്കുന്നു. പച്ചമാങ്ങയുടെ പ്രധാന ഗുണം തടി കുറയും എന്നതാണ്.ശരീരത്തിലെ കലോറി കുറയ്ക്കുകയും ഇതിലൂടെ ശരീരം ഒതുങ്ങുകയും ചെയ്യുന്നു.

പച്ചമാങ്ങ ജ്യൂസ് കഴിച്ചാല്‍ ചൂടില്‍ ഉണ്ടാകുന്ന അമിതമായ വിയര്‍പ്പ് കുറഞ്ഞുകിട്ടും. മാത്രമല്ല ശരീര ദുര്‍ഗന്ധത്തേയും നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. സ്കര്‍വി പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്പച്ചമാങ്ങ. രക്തക്കുറവ് പരിഹരിക്കുന്ന കാര്യത്തിലും മുന്നിലാണ് പച്ചമാങ്ങ. ഇതിലുള്ള വൈറ്റമിന്‍ സി രക്തക്കുഴലിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിച്ച് പുതിയരക്തകോശങ്ങള് ഉണ്ടാക്കാന്‍ സഹായിക്കുന്നു. അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മതി. ഒരു കഷ്ണം പച്ചമാങ്ങ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാകും എന്നാണ് പറയുന്നത്. മോണയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കി പല്ലിന് ആരോഗ്യം നല്കാന് പച്ചമാങ്ങയ്ക്ക് സാധിക്കും. മോണയില്‍ നിന്നുണ്ടാകുന്ന രക്തം, ദുര്‍ഗന്ധം, പല്ല് പൊടിഞ്ഞു പോകുന്നത് എന്നീ പ്രശ്നങ്ങളൊക്കെ പച്ചമാങ്ങ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം. കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പച്ചമാങ്ങ. ഇത് പല വിധത്തില്‍ കരളിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മണ്‍കുടത്തിലെ വെള്ളം കുടിച്ചാലുള്ള ഗുണങ്ങളറിയൂ......

തണുത്തവെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുന്ന കാലമാണിന്ന്. എന്നാല്‍ ഇതിന് പകരമായി പ്രകൃതിദത്തമായ വെള്ളം തണുപ്പിക്കാന്‍ മണ്‍കുടങ്ങള്‍ക്ക് കഴിയുമെന്ന് എത്രപേര്‍ക്കറിയാം. ചിലവുകുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്.

മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്കുടത്തില് സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല.

മണ്കുടത്തില് അടങ്ങിയിരിക്കുന്ന പ്രകൃത്യാലുള്ള നിരവധി ധാതുക്കളും ലവണങ്ങളും വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല മൂലകങ്ങളും മണ്‍കുടത്തിലെ വെള്ളത്തില്‍നിന്ന് ലഭിക്കും. പ്രകൃത്യാലുള്ള ആല്‍ക്കലിയാണ് മണ്‍കുടത്തിന്റെ നിര്മ്മാണമൂലകങ്ങള്.

കളിമണ്‍ ഉപയോഗിച്ച്നിര്മ്മിക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷണത്തിലെ ആസിഡിന്റെ അംശത്തെ കുറക്കാന്‍ സഹായിക്കുന്നു. കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആസിഡ് ഘടകങ്ങളെ വലിച്ചെടുത്ത് ആല്‍ക്കലിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് സര്‍വ്വസാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകളെ അപേക്ഷിച്ച് എത്രയോ ഗുണകരവും ആരോഗ്യത്തിന് നല്ലതുമാണ് മണ്‍കുടത്തിലെ വെള്ളം.

മിക്കപ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നത് ബിപിഎ പോലുള്ള മനുഷ്യശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ചേര്‍ത്താണ്. അതുപോലെ തന്നെ ശരീരത്തിന്റെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കാനും കളിമണ്ണില്‍ നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ സഹായിക്കും.

സൂര്യാഘാതം മൂലം ശരീരത്തില്‍ വരാവുന്ന പ്രശ്നങ്ങള്‍ക്കും കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒരുപരിധി വരെ തടയാന്‍ ഇവ സഹായിക്കും. തൊണ്ടവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മണ്കുടത്തില് അടച്ചു് വയ്ക്കുന്ന വെള്ളംകുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധരും വിലയിരുത്തുന്നു.

നിറയെ ആരോഗ്യഗുണങ്ങളുള്ള സെലറി

പോഷക സമ്പുഷ്ടമാണ് വിദേശയിനം പച്ചക്കറിയായ സെലറി. നാരുകളാല്‍ സമ്പുഷ്ടമായ സെലറി രക്തസമ്മര്‍ദ്ദത്തെ ചെറുക്കും. വിറ്റാമിന്‍ എ, കെ, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നീ ജീവകങ്ങള്‍ സെലറിയിലുണ്ട്. മഗ്നീഷ്യം ധാരാളമുള്ളതിനാല്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന സെലറി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ഇതിലുള്ള ആന്റിഓക്സിഡന്റുകളുടെ ശേഖരം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന സെലറി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിലും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളുടെ ആഹാരത്തില്‍ സെലറി ഉള്‍പ്പെടുത്തേണ്ടത് ഈ കാരണം കൊണ്ടുകൂടിയാണ്. ജലാംശം ധാരാളമുള്ള പച്ചക്കറിയാണിത്. അതിനാല്‍ ദാഹമകറ്റാന്‍ സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ സെലറി ഉള്‍പ്പെടുത്താം. രക്തത്തെ ശുദ്ധീകരിക്കാന്സ സഹായിക്കുന്ന വസ്തുവായ ക്ലോറോഫില്‍ ധാരാളം സെലറിയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും സെലറി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

മെലാസ്മ എന്ന കരിമംഗലത്തെ അകറ്റാന്‍ ചിലവഴികളിതാ

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖത്ത്, തവിട്ടു നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് മെലാസ്മ എന്ന കരിമംഗലം. 'കൊളാസ്മ' എന്നപേരിലും 'പ്രഗ്നന്‍സി മാര്‍ക്ക്' എന്ന പേരിലും മെലാസ്മ അറിയപ്പെടുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെക്കാള്‍ അല്പം ഇരുണ്ട നിറത്തിലായിരിക്കും മെലാസ്മയുടെ പാടുകള്‍ കാണപ്പെടുക. സാധാരണയായി, കവിളില്‍ ഏതെങ്കിലും ഒരുവശത്ത് ഒരേപോലെയുള്ള പാടുകളായിരിക്കും പ്രത്യക്ഷപ്പെടുക. സൂര്യപ്രകാശമേല്‍ക്കുന്ന മറ്റു ശരീരഭാഗങ്ങളിലും മെലാസ്മ പ്രത്യക്ഷപ്പെടാം.

മെലാസ്മയുടെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭം, സൂര്യപ്രകാശമേല്‍ക്കുന്നത്, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം എന്നിവ മെലാസ്മയ്ക്കുള്ള പ്രേരകങ്ങളായേക്കാം.

മുഖത്തുണ്ടാകുന്ന നിറവ്യത്യാസം ഒരു സൗന്ദര്യപ്രശ്നം എന്നതിലുപരി, അത് ബാധിക്കുന്ന വ്യക്തിക്ക് മാനസികപിരിമുറുക്കം നല്‍കുകയും ജീവിതത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം. മെലാസ്മയുടെകാരണം ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നതോ ഗര്‍ഭാവസ്ഥയോ ആണെങ്കില്‍, ഗുളികകഴിക്കുന്നത് നിര്‍ത്തുമ്പോള്‍ അല്ലെങ്കില്‍ കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ അത് തനിയെ ഭേദമാകുന്നതായി കാണാം.

ചിലയവസരങ്ങളില്‍, ചികിത്സനല്കിയാലും അവസ്ഥ മെച്ചപ്പെടണമെന്നില്ല. എന്നാല്‍, നില കൂടുതല്‍ വഷളാവാതിരിക്കുന്നതിനും നിറവ്യത്യാസം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ചര്‍മ്മം നിറവ്യത്യാസമില്ലാതെ പരിരക്ഷിക്കുന്നതിന് ചില വഴികളിതാ

എല്ലാദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക: സൂര്യനില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുകയെന്നതാണ് മെലാസ്മയ്ക്ക് വ്യാപകമായി നിര്‍ദേശിക്കപ്പെടുന്ന ഒരു ചികിത്സ. മഴക്കാറുള്ള ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. നീന്തലിനു ശേഷവും വിയര്‍ത്തതിനു ശേഷവും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. എസ്പിഎഫ് 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്ന സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. യുവിഎ സംരക്ഷണം ഉറപ്പാക്കുന്നതിന് യുവിഎസ്റ്റാറുകള് (4 അല്ലെങ്കില്‍ 5) അല്ലെങ്കില്‍ യുവിഎ വൃത്തത്തിന്റെ അടയാളമുള്ള ഉത്പന്നം വാങ്ങുക. സൂര്യപ്രകാശത്തില്‍ ഇറങ്ങുന്നതിന് 15-30 മിനിറ്റ് മുമ്പ് ആവശ്യമായ തോതിലുള്ള സണ്‍സ്ക്രീന്‍ പുരട്ടുക. രണ്ട്മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്ക്രീന്‍ വീണ്ടും പുരട്ടണം. തൊപ്പി, വസ്ത്രം എന്നിവയ്ക്ക് പകരമല്ല സണ്‍സ്ക്രീന്‍ എന്ന് മനസ്സിലാക്കുക. സണ്സ്ക്രീനുകള്ക്കൊന്നിനും 100% സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കില്ല, അധികസംരക്ഷണം മാത്രമേ ഇവയ്ക്ക് നല്കാന് സാധിക്കൂ.

ചര്‍മ്മസംരക്ഷണത്തിന് വസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുക: നിങ്ങള്‍ വെയിലില്‍ ഇറങ്ങുന്നതിനു മുമ്പ് കഴുത്ത്, മുഖം, ചെവികള്എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കത്തക്ക വിധത്തിലുള്ള വസ്ത്രങ്ങളും വീതിയുള്ള അരികുള്ള തൊപ്പിയും ധരിക്കുക. ശരിയായ രീതിയില്‍ യുവി സംരക്ഷണം നല്കുന്ന സണ്‍ഗ്ളാസുകളും ധരിക്കുക.

തണല്‍ നോക്കുക: സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ 11 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് നിങ്ങള്‍ പുറത്ത് പോകുന്നതെങ്കില്‍, തണലുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുക. ചര്‍മ്മത്തിനു ചുവപ്പു നിറമോ പൊള്ളലോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

വീര്യം കുറഞ്ഞ ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക: ചര്‍മ്മത്തെ പൊള്ളിക്കാത്തതും വേദനപ്പിക്കാത്തതും അസ്വസ്ഥത നല്‍കാത്തതുമായ ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക. വീര്യം കൂടിയ ഉത്പന്നങ്ങള്‍ മെലാസ്മയെ കൂടുതല്‍ വഷളാക്കും.

സഹായം തേടുക: മെലാസ്മ നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുവെങ്കില്‍, കൗണ്‍സിലര്‍മാരുടെയോ സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെയോ സഹായം തേടുക. ഒരേ അവസ്ഥയിലുള്ളവരുമായി സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാനസികമായി കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കും.

മുകളില്‍ പറഞ്ഞിരിക്കുന്ന ടിപ്പുകള്‍ മെലാസ്മയെ പ്രതിരോധിക്കാന്‍ സഹായിച്ചില്ലെങ്കില്‍, ചര്‍മ്മരോഗ വിദഗ്ധന്‍ /വിദഗ്ധയുടെ സഹായം തേടുക.

പോഷക സമ്പുഷ്ടമായ പനീര്‍

സസ്യാഹാരികള്‍ക്ക് ലഭിക്കേണ്ട പ്രോട്ടീന്റെ നല്ലൊരു പങ്കുംപ്രദാനം ചെയ്യുന്ന ഭക്ഷണമാണ് പനീര്‍. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റമിന്‍സ്, മിനറല്‍സ് , വിറ്റമിന്‍ ഡി എന്നിവയാല്‍ സമ്പുഷ്ടമാണ് പാലുത്പന്നമായ പനീര്‍. . രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മികച്ച പങ്ക് വഹിക്കുന്നു. ഊര്ജ്ജദായകമായതിനാല് കഠിന വ്യായാമങ്ങള്‍ക്ക് ശേഷം കഴിക്കാന്ഉത്തമം.
പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓസ്റ്റിയോപൊറോസിസ്, സന്ധിരോഗങ്ങള്‍ എന്നിവ തടയാന്‍ ഒരു പരിധി വരെ സഹായിക്കും.
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും തലമുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. മൂന്ന്ദിവസത്തിലൊരിക്കല് മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. കൊഴുപ്പിന്റെ അംശം കൂടൂതലായതിനാല്‍ ഹൃദയസംബന്ധമായ അസുഖമുള്ളവരും അമിതവണ്ണമുള്ളവരും അമിതമായി ഉപയോഗിക്കരുത്. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയുള്ളവര്‍ക്കും പനീര്‍ നന്നല്ല. ഉത്പാദന തീയതിനോക്കിയ ശേഷം മാത്രം വാങ്ങുക. പാലിന്റെ ഗുണമനുസരിച്ചും പനീറിന്റെ ഗുണം വ്യത്യാസപ്പെടും.

വെറുതേ കളയരുത് വാഴപ്പിണ്ടി

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴപ്പഴം. നിരവധി ഔഷധഗുണങ്ങളും വാഴപ്പഴത്തിനുണ്ട്. എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി. പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങള്എന്തെല്ലാമാണെന്ന് നോക്കാം..

വാഴപ്പിണ്ടികഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.

ഭാരം കുറയ്ക്കാന്‍ എന്തുവഴിയെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്. വാഴപ്പിണ്ടി കഴിച്ചാല്‍ കുറേനേരത്തേക്ക് അത് നിങ്ങളെ വിശക്കാതെ കാത്തു സൂക്ഷിക്കും. അങ്ങനെ ഭക്ഷണം കുറയ്ക്കാനും ഭാരംകുറയ്ക്കാനും സാധിക്കും.

വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയുടെ പ്രശ്നം ഇല്ലാതാക്കാം. ആഴ്ചയില്‍ മൂന്നുതവണ വെറും വയറ്റിലാണ് ജ്യൂസ് കുടിക്കേണ്ടത്.

വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.

വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. കിഡ്നി സ്റ്റോണിന്റെ വലുപ്പംകുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.

ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമ പരിഹാരമാണ്.

വേനല്‍ക്കാലത്ത് പാലും പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലമായാല്‍ തണുത്ത ആഹാരംകഴിക്കുന്നവരാണ് നമ്മളില്‍ പലരും. മില്‍ക്ക് ഷെയ്ക്കും ഫലൂദയും മില്‍ക്ക് സര്‍ബത്തുമൊക്കെ പലപ്പോഴായി കുടിക്കാറുമുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് പാലിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. മില്‍ക്ക് ഷെയ്ക്ക് പോലെയുള്ളവ തയ്യാറാക്കാന്‍ വേണ്ടി തിളപ്പിക്കാത്ത പാലാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഫലൂദയും മില്‍ക്ക് ഷെയ്ക്കുമെല്ലാം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാലിന്റെ പഴക്കം ആരും തന്നെ ശ്രദ്ധിക്കാറില്ല.

പാലും തൈരുമെല്ലാം എത്ര നാള് ഉപയോഗിക്കാമെന്നും എത്ര ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ കേടുകൂടാതിരിക്കുമെന്നും അതിന്റെ പായ്ക്കറ്റില്‍ കൃത്യമായിഎഴുതിയിട്ടുണ്ടാകും. ഇതൊക്കെ ശ്രദ്ധിച്ചിട്ട് വേണം പാലുല്‍പ്പന്നങ്ങള്‍ വാങ്ങാന്‍. ടൊമാറ്റോസോസ്, കണ്ടെന്സ്ഡ് മില്‍ക്ക് എന്നിവ പോലെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുറന്നു കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ വെക്കുന്നതാണ് ഉത്തമം.

കടപ്പാട് : ഇന്‍ഫോ മാജിക്