എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫെെബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും.

പ്രമേഹരോഗികള്‍ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഗര്‍ഭിണികള്‍ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാന്‍ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചോളം.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഒാക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അത് കൊണ്ട് ക്യാന്‍സര്‍ രോഗം വരാതിരിക്കാന്‍ സഹായിക്കും. തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ചോളം. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് കഴിച്ചാല്‍ തടി കുറയാന്‍ ഉത്തമമാണ്. ചോളത്തില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്.

കടപ്പാട് ഇപേപ്പർ