ഹോട്ട് ഓയില്‍ മസ്സാജ്

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി കുഞ്ഞിനെ മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്നു.

വെള്ളത്തിന്റെ താപനില

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും അല്പം ശ്രദ്ധിക്കേണ്ടതാണ്. ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബേബി സ്ക്രബ്ബ്

കുട്ടികള്‍ക്ക് സ്ക്രബ്ബ് ഉപയോഗിക്കാമോ എന്ന ചോദ്യം വരും. എന്നാല്‍ കുട്ടികള്‍ക്ക് പ്രകൃതിദത്തമായി നമ്മള് തന്നെ നിര്‍മ്മിച്ചെടുക്കുന്ന സ്ക്രബ്ബര്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി വെളുത്തകടലപ്പൊടിയും അല്പം റോസ് വാട്ടറും അല്പം പാലും കൂടി മിക്സ് ചെയ്യാം. ഇത് തേച്ച് കുട്ടികളെ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം നല്കുന്ന ഒന്നാണ്.

മോയ്സ്ചുറൈസേഷന്‍

കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യേണ്ടത്. കുഞ്ഞിന്റെ ചര്‍മ്മത്തിന് അനുയോജ്യമായ മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് ഓരോ നാലുമണിക്കൂറിലും മോയ്സ്ചുറൈസ് ചെയ്യുക.

സോപ്പ് ഉപയോഗിക്കരുത്

കുട്ടികളുടെ ചര്‍മ്മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല അതിനു പകരമായി പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മ്മം കൊഴിഞ്ഞ് പോരാനും കാരണമാകുന്നു.

ദിവസവും സൂര്യപ്രകാശം

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മ്മത്തിന്റെ നിറം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് നല്ലതാണ്.

വെള്ളം ധാരാളം

കുട്ടികള്‍ക്ക് ഒരു തരത്തിലും നിര്‍ജ്ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കണം. ഇടക്കിടയ്ക്ക് വെള്ളം നല്‍കിക്കൊണ്ടിരിയ്ക്കണം. ഇത് കുഞ്ഞിന് ആരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു.

പഴച്ചാറുകള്‍

മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ കുഞ്ഞിന് മുന്തിരി ജ്യൂസ് നല്‍കാം. ആപ്പിള്‍, ഓറഞ്ച് എന്നിവയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

കടപ്പാട് :ആര്യ ഉണ്ണി