സൗന്ദര്യ സംരക്ഷണത്തിന് പരീക്ഷിച്ച് നോക്കാത്തതായി ഒന്നുംതന്നെ ഇല്ലെന്ന് പറയാം. പലതരം ക്രീമുകളും മറ്റും പരീക്ഷിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് തന്നയല്ലേ? സൈഡ് ഇഫക്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ബെസ്റ്റ് ഇതുതന്നെയാണ്.

എന്നാല്‍ മുഖത്തും ചര്‍മ്മത്തിലും ഒരിക്കലും പരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ല. ചര്‍മ്മങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത വസ്തുക്കള്‍ കണ്ടെത്ത് മാത്രമേ നമ്മള് അപ്ലൈ ചെയ്യാന്‍ പാടുള്ളൂ. അത് പ്രകൃതിദത്തമാണെങ്കിലും അല്ലെങ്കിലും. എള്ളെണ്ണ ഇത്തരത്തില്‍ മുഖത്തിനും ചര്‍മ്മത്തിനും ബെസ്റ്റാണ്.

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകളും മറ്റും എള്ളെണ്ണ തടവിയാല്‍ മാറികിട്ടും.

എന്നാല്‍ അതിന് പ്രത്യേക സമയം ഉണ്ട്. രാതിയില്‍ കിടക്കുമ്ബോഴാണ് ഇങ്ങനെ ചെയ്യേണ്ടത്. എള്ളെണ്ണ ഉപയോഗിച്ച് ബോഡി മസാജ് ചെയ്യുന്നതും നല്ലതാണ്. സാധാരണ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിന്റെ ഇരട്ടി ഫലമാണ് എള്ളെണ്ണയിലൂടെ നമുക്ക് കിട്ടുക.

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കാനും എള്ളെണ്ണ നല്ലതാണ്. കൂടാതെ ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പാദം വിണ്ടുകീറുന്ന പ്രശ്നത്തിനും പരിഹാരം എള്ളെണ്ണയില്‍ ഉണ്ട്. വിണ്ടുകീറുന്ന സ്ഥലത്ത് അല്‍പ്പം എള്ളെണ്ണ തടവിക്കൊടുത്താല്‍ മതി. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റം മനസ്സിലാകും