ഉറക്കം എട്ട് മണിക്കൂറില്‍ കൂടിയാലും ആറ് മണിക്കൂറില്‍ കുറഞ്ഞാലും കുഴപ്പമാണെന്ന് പഠനം

ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം എട്ട് മണിക്കൂറില്‍ കൂടിയാലും ആറ് മണിക്കൂറില്‍ കുറഞ്ഞാലും കുഴപ്പമാണെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഹൃദ്രോഗങ്ങള്‍ക്കും അകാല മരണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ദിവസവും 9 മണിക്കൂര്‍ ഉറങ്ങുന്നവരില്‍ 6-8 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത അഞ്ച് ശതമാനം കൂടുതലാണ്. 9 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 17 ശതമാനവും 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 41 ശതമാനവും ഹൃദ്രോഗ, മരണ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും വിഷാദത്തിന്റെ ലക്ഷണങ്ങളും കണ്ടു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ഉത്തമം.

കടപ്പാട്: Times Kerala