ഉപ്പും കുരുമുളകും നാരങ്ങയും ചേര്‍ന്നാല്‍.

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേര്‍ന്നാല്‍ സാലഡ് മാത്രമല്ല ഉണ്ടാവുക

ഇതിലുപരിയായി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ കൂട്ട് എന്നതാണ് സത്യം. നല്ലൊരു മരുന്നാണ് ഈ മൂന്ന് കൂട്ടുകളും. പലവിധ അസുഖങ്ങള്‍ക്കും ഈ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. സവാള കൊണ്ട് കൈക്ക് പിറകില്‍ തടവിയാല്‍….

നമ്മളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇവ എന്നതാണ് സത്യം. എന്തൊക്കെ രോഗങ്ങളെയാണ് ഈ മൂന്ന് കൂട്ടുകളും പ്രതിരോധിയ്ക്കുന്നത് എന്ന് നോക്കാം.

തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ വീട്ടുവൈദ്യമാണ് ഇത്.

ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, അരടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ഇടയ്ക്കിടക്ക് കവിള് കൊള്ളുക.

മൂക്കടപ്പിന് ഉത്തമൗഷധമാണ് ഇത്. കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ എന്നിയെല്ലാം കൂടി മിക്സ് ചെയ്ത് ഇത് ഇടയ്ക്കിടയ്ക്ക് മണപ്പിയ്ക്കുക.

അല്പം നാരങ്ങാ നീരും അല്പം കുരുമുളക് പൊടിയും കൂടി തേനില്‍ മിക്സ് ചെയ്ത് കഴിയ്ക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്നത്തെ ചെറുക്കുകയും ചെയ്യുന്നു.

ആമാശയത്തിനകത്ത് അടിഞ്ഞു കൂടുന്ന ക്രിസ്റ്റലുകളാണ് പിന്നീട് ഗാലസ്റ്റോണ്‍ ആയി രൂപാന്തരം പ്രാപിയ്ക്കുന്നത്. ഇതിന് അല്പം ഒലീവ് ഓയിലില്‍ അല്പം നാരങ്ങാ നീരും അല്പം കുരുമുളക് പൊടിയും മിക്സ് ചെയ്ത് കഴിയ്ക്കുക. ഇത് സ്റ്റോണ്‍ ഇല്ലാതാക്കും.

വായ്പ്പുണ്ണിനും ഉത്തമ ഔഷധമാണ് ഇത്. ഇതെല്ലാം കൂടി അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കവിള് കൊള്ളുക.

ആര്യ ഉണ്ണി

കടപ്പാട് .