പ്രകൃതി അതിന്റെ എല്ലാ നന്മയും നൈർമല്യവും രമ്യമായി ഇണക്കി ച്ചേർത്ത് തയ്യാറാക്കിയ നൂറുശതമാനം പരിശുദ്ധമായ ഒരു ശീതള പാനീയമാണ് ഇളനീർ. പ്രകൃതി നിർമ്മിതമായ ഈ |മധുരപാനീയത്തിന്റെ മഹത്വം എത്ര പറഞ്ഞാലും അധികമാകുകയില്ല. അത്രമാത്രം പോഷകസമ്പന്നവും നിരവധി രോഗങ്ങൾക്ക് സിദ്ധൗഷധവുമാണിത്. ശരീരത്തിന് ആവശ്യമുള്ള

ജീവകങ്ങളും ധാതുലവണങ്ങളും മാംസ്യവുമൊക്കെ ഇളനീരിൽ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. ശരീരത്തിന് തണുപ്പേകാനും ഞൊടിയിടയിൽ ഉന്മേഷവും ഒാജസ്സും പ്രദാനം ചെയ്യാനും ഇളനീരോളം പോന്ന മറ്റൊരു നൈസർഗിക പാനീയമില്ല തന്നെ. കഥ ഇതൊക്കെയെങ്കിലും ഇളനീരിന് കേരത്തറവാടായ കേരളത്തിൽ ഇനിയും അർഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടില്ല എന്നുവേണം പറയാൻ. ബോംബെ, കൽക്കത്തെ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ ഇളനീരിന് ഇതിനോടകം വൻപിച്ച പ്രചാരം ലഭിച്ചുകഴിഞ്ഞു. എന്നാൽ നമ്മടെ നാട്ടിൽ ഇപ്പോഴും നല്ലൊരു ശതമാനം പേരും ദാഹശമനി എന്ന നിലയ്ക്ക് ഇളനീരിനുപകരം മറ്റ് മധുരപാനീയങ്ങളെ അന്ധമായി ആശ്രയിക്കുകയാണ് പതിവ്. ഇതുകൊണ്ട് ദോഷങ്ങളാണ് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നത് ഒന്ന് നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കേരകൃഷിക്ക് ഇളനീരുപയോഗത്തിലൂടെ ലഭിക്കാവുന്ന പ്രോത്സാഹനം കിട്ടുന്നില്ല; ഇനിയൊന്ന് ധനനഷ്ടം; വിപണി പിടിച്ചടക്കുവാൻ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായെത്തുന്ന കൃത്രിമകോളകൾക്കൊന്നിനും വില കുറവല്ല. മറ്റൊന്ന് കൃത്രിമ പദാർത്ഥങ്ങളും എസ്സൻസുകളും മറ്റും ചേർത്ത് തയ്യാറാക്കുന്ന കോളകൾ കുടിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.

ഇളനീർ ഇടാൻ അനുവദിക്കുകയില്ല...

തെങ്ങിൻപൂങ്കുലയിൽ പരാഗണം നടന്ന് 7-9 മാസം പ്രായമെത്തുമ്പോഴാണല്ലോ ഇളനീരിനായി കരിക്ക് പറിച്ചെടുക്കുന്നത്. ഈ അവസരത്തിൽ ചിരട്ടയുടെ ഉൾഭാഗത്ത് മധുരജലവും സ്വാദിഷ്ടമായ ഇളംകാമ്പുമുണ്ടായിരിക്കും. എന്നാൽ ഈയവസരത്തിൽ നമ്മ നാട്ടിൽ യാതൊരു കാരണവശാലും ഇളനീരിടാൻ അനുവദിക്കുകയില്ല. ഈ വൈമുഖ്യത്തിൽ തെല്ല് പാരമ്പര്യത്തിന്റെ അംശം കൂടെ കലർന്നിരിക്കുന്നുവെന്നു വേണം കരുതാൻ. കരിക്ക് വെട്ടി വിറ്റ് ഉപജീവനം കഴിക്കേണ്ട ആവശ്യമില്ല എന്ന ദുരഭിമാനവും ഇതിനുപിന്നിലില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊന്ന് കരിക്ക് വെട്ടി വിൽക്കുന്നത് തെങ്ങിന്റെ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണയാണ്. എന്നാൽ ഇതും പരമാർത്ഥമല്ല. ഇതെക്കുറിച്ച് വസ്തുനിഷ്ഠമായഗവേഷണപഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ഇടയ്ക്ക് കുറച്ച് കരിക്ക് വെട്ടുന്നത് നാളികേരോത്പാദനം വർധിക്കുവാൻ സഹായിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പണ്ടത്തെ കാരണവന്മാർ ഒരവസരത്തിലും തെങ്ങിൽ നിന്ന് കരിക്കിടാൻ അനുവദിച്ചിരുന്നില്ല എന്നു കാണാം. കാരണവന്മാരുടെ കയ്യിൽ വരേണ്ടുന്ന കാർഷികവരുമാനത്തിന് ഇടയ്ക്കുവെച്ചൊരു കുറവ് സംഭവിക്കേണ്ട എന്ന് കരുതിയാവാം അന്നത് നിരുത്സാഹപ്പെടുത്തിയിരുന്നത്. അത്യപൂർവ സന്ദർഭങ്ങളിൽ വീട്ടിൽ വിശേഷപ്പെട്ട പ്രമുഖവ്യക്തികൾ വരുമ്പോഴോ അല്ലെങ്കിൽ വിശേഷ സന്ദർഭങ്ങളിലോ മാത്രമേ കരിക്കിടാറുള്ള ഇന്നും ഈ സ്ഥിതിയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. കരിക്കിന്റെ വളർച്ചാകാലം നോക്കിയാൽ ഒരു തേങ്ങ വിളയുന്ന സമയത്തിന് രണ്ട് കരിക്കിന് വളരാൻ കഴിയും. കരിക്കിന് വിപണിയിൽ നല്ല വിലയും കിട്ടും. എങ്കിലും

മലയാളികൾക്ക് വിളഞ്ഞ നാളികേരത്തോടുതന്നെയാണ് പ്രിയം.

ഒൗഷധമേന്മ

വളരെയധികം ഒൗഷധഗുണമുള്ള ഒരു പാനീയമാണ് ഇളനീർ. അതുകൊണ്ടുതന്നെ

പലതരം ആയുർവേദ ഒൗഷധങ്ങളുടെ ഒരു മുഖ്യ ചേരുവയുമാണ്. പലതരം രോഗങ്ങൾക്ക് ഡോക്ടർമാർ കരിക്കിൻവെള്ളം കുടിക്കുവാൻ നിർദേശിക്കുന്നതും ഈ പാനീയത്തിന്റെ മഹത്വാ ഒന്നുകൊണ്ടു മാത്രമാണ്, വളറിളക്കം, ഛർദി, അതിസാരം തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ജലാംശക്കുറവ് നികത്താനും രോഗിക്ക് ക്ഷീണവും തളർച്ചയും മാറിക്കിട്ടാനും ഇളനീര് വളരെ ഉത്തമമാണ്. ശരീരത്തിൽ രക്തശുദ്ധീകരണം ഉറപ്പാക്കാനും ഇളനീരിന് കഴിയും. ചിക്കൻപോക്സ്, മുണ്ടിനീര്, പൊങ്ങൻ പനി മുതലായ രോഗങ്ങൾക്കും

ഇളനീർ ആശ്വാസം നൽകുന്നു.

എന്തൊക്കെ അടങ്ങിയിരിക്കുന്നു

സാധാരണയായി നല്ല വലിപ്പമുള്ള ഒരു കരിക്കിൽ ശരാശരി 300-400മില്ലീലിറ്റർ ഇളനീരുണ്ടാകും. ഇതിൽ ഏകദേശം 30ഗ്രാം പഞ്ചസാരയും രണ്ടു ഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇതിനുപുറമെ ആർജിനൈർ, അലനൈൻ, സിസ്റ്റിൻ, സെറിൻ എന്ന്

പ്രൊട്ടീനുകളുണ്ട്. ഇത് പശുവിൻപാലിലുള്ളതിനെക്കാൾ കൂടുതലായി ഇളനീരിലടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം ബി, സി, ധാതുലവണങ്ങൾ, വളർച്ചയെ സഹായിക്കുന്ന ഹോർമോണുകൾ തുടങ്ങിയവയുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഇളനീരിനെ ഒരാരോഗ്യടോണിക്കായി കണക്കാക്കുന്നതിൽ തെറ്റില്ല. ഇളനീരിന്റെ മേന്മകൾ പറയുമ്പോൾ ഉള്ളിലെ ഇളംകാമ്പിന്റെ മികവ് നമുക്ക് മറക്കാൻ കഴിയില, ഇളംകാമ്പ് അന്നജത്തിന്റെയും മറ്റ് പോഷകപദാർഥങ്ങളുടെയും ഒരു സാതസാണ്.എന്നാൽ ഇതിൽ കൊഴുപ്പിന്റെ അളവ് കുറവാണുതാനും. അതിനാൽ കൊഴുപ്പ് ഒഴിവാക്കേവർക്കും ഇത് സധൈര്യം ഉപയോഗിക്കാം. ഇതിനു പുറമെ ഇളംകാമ്പുപയോഗിച്ച് തയ്യാറാക്കുന്ന പുഡ്ഡിങ്, കോക്കനട്ട് സാലഡ്, ഐസ്ക്രീം, സർബത്ത് തുടങ്ങിയ മധുരപദാർത്ഥങ്ങളും ആസ്വാദ്യകരമാണ്.

ഇളനീരിന് യോജിച്ച ഇനങ്ങൾ

കേരത്തറവാടായ കേരളത്തിൽ വളരുന്ന ഏതാണ്ട് എല്ലായിനം നാളികേരവും കരിയായ ഉപയോഗിക്കാൻ യോജിച്ചതു തന്നെ. എന്നാൽ ഇനത്തിന്റെ വ്യത്യാസമനുസരിച്ച് കരിക്കിൻ വെള്ളത്തിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളുടെ അളവിന് വൈവിധ്യം സംഭവിക്കുന്നു. കരിക്കിൻ വെള്ളത്തിന്റെ അളവിലും വ്യത്യാസം വരാം. രുചിയും ഗുണവുമുള്ള ഒന്നരലിറ്റർ വരെ വെളളം അടങ്ങിയിട്ടുള്ള ഇനങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെങ്ങിനങ്ങളുടെ ഒരു വലിയ ജനിതകശേഖരം തന്നെയുള്ള കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ഇതെ സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഏഴുമാസം മൂപ്പെത്തിയ കരിക്കിൻ വെള്ളത്തിന്റെ രുചി, അളവ്, ജൈവരാസഘടന എന്നിവയെ അടിസ്ഥാനമാക്കി വിവിധ ഇനങ്ങളിൽ ഇവിടെ പരീക്ഷണങ്ങൾ നടത്തുന്നു. ഇ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചാവക്കാട് ഡ്വാർഫ് ഓറഞ്ച്, എന്ന ഉയരം കുറഞ്ഞ ഇനം തെങ്ങ് ഇളനീരിന് പ്രത്യേകം ശുപാർശചെയ്തിട്ടുണ്ട്.

ഉത്തമമായ സ്പോർട്സ് ഡ്രിങ്ക്

ഇളനീർ എത്രയും ഉത്തമമായ ഒരു പോർട്സ് ഡിങ്കായി ഉപയോഗിക്കാമെന്ന് ആധുനികപഠനങ്ങൾ ശുപാർശ ചെയ്യുന്നു. ഇപ്പോൾ ലോകമാകമാനമുള്ള കളിക്കാർക്കു വേണ്ടി 1000 ദശലക്ഷം ഡോളർ വിലവരുന്ന പലതരം പോർട്ഡിങ്കുകൾ വിപണിയിലെത്തുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ പോർട്സ് ഡിങ്കുകൾക്കെല്ലാം

പകരക്കാരനാകാൻ നമ്മുടെ ഇളനീരിന് കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു.കാർഷികസംഘടന (എഫ്.എ.ഒ) ആണ് ഇപ്പോൾ ഇളനീർ ശാസ്ത്രീയമായി കുപ്പികളിലാക്കി

വിപണനം ചെയ്യാനുള്ള ഒരു നൂതന സംവിധാനത്തിന് പേറ്റന്റ് നേടിയിരിക്കുന്നത്. ജൈവികമായി പരിശുദ്ധവും സ്വാദിഷ്ടവും ലവണങ്ങളാലും പഞ്ചാസാരയാലും ജീവകങ്ങളാലും സമ്പുഷ്ടവുമായ ഇളനീരിന് അത്ലറ്റുകൾക്കിടയിൽ വൻഡിമാന്റുണ്ടാകുമെന്ന് എഫ്. എ. ഒ.കണക്കാക്കുന്നു.ആഗ്രിക്കൾച്ചറൽ ഇൻഡസ്ട്രീസ് ആന്റ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് സർവിസ് (എഎസ്. ഐ) എന്ന പ്രസ്ഥാനത്തിന്റെ തലവനായ മോർട്ടൺ സാറ്റിനാണ് ഈ പുതിയ പദ്ധതിയുടെ ആള്.നമ്മുടെ ശരീരത്തിലെ രക്തത്തിന് അതേ ഇലക്ട്രോളിങ് തന്നെയാണ് ഇളനീരിനുള്ളത് മറ്റൊരുതരത്തിൽ പറഞ്ഞാൽ പ്രകൃതി നൽകുന്ന ജീവജലം.മോർട്ടൺ അഭിപ്രായപ്പെടുന്നു.1941 45 കാലയളവിൽ നടന്ന പസഫിക് യുദ്ധത്തിൽ മുറിവേറ്റു വീണ പടയാളികൾക്ക് ഇളനീർ നൽകിയാണ് അവരുടെ ശരീരത്തിലെ ലവണതുലന നില സമരസപ്പെടുത്തിയതും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും.

ഒരു മണിക്കൂർ കഠിനമായി കായികാധ്വാനം ചെയ്താൽ ശരീരത്തിലെ 4/3 ഭാഗം ജലാംശം വിയർപ്പായി നഷ്ടപ്പെടുമെന്നാണ് കണക്ക്. ഈ വിയർപ്പ് വെറും ജലനഷ്ടമായി മാത്രം കാണരുത്. ഇതോടൊപ്പം ധാരാളം ലവണങ്ങളും ശരീരത്തിന് നഷ്ടമാകുന്നു. പ്രത്യേകിച്ച് സോഡിയം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, പഞ്ചസാര മുതലായവ. ഇവ ക്രമാതീതമായാൽ ക്ഷീണവും തളർച്ചയും ബോധക്ഷയവും മൊക്കെയുണ്ടാകും. അതുകൊണ്ടാണ് ഇത്തരം ഘട്ടങ്ങളിൽ വെറും വെള്ളം മാത്രം കുടിച്ചാൽ പോര; ലവണരസമടങ്ങിയിട്ടുള്ള പാനീയം(ഐസോടോണിക് ഡിങ്ക്) തന്നെ കുടിക്കണമെന്ന് പറയുന്നത്. കേരളക്കരയിലെ കേരവ്യക്ഷങ്ങളിൽ ഈ ,ഐസോടോണിക് (ഡിങ്ക്, നിറയെ വിളയുമ്പോൾ നാമെന്തിന് മറ്റ് കൃത്രിമ പാനീയങ്ങൾ തേടി അലയണം. സംസ്ഥാന സർക്കാർ ഇളനീരിന്റെ ഉപയോഗം വ്യാപിപ്പിക്കുവാൻ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ഇളനീർ പാർലറുകൾ, എന്ന ആശയം പ്രാവർത്തികമാക്കിയിരിക്കുന്നു. ഇത് തീർച്ചയായും ഈ മേഖലയ്ക്ക് കരുത്ത് പകരാൻ പര്യാപ്തമാണ്.

കടപ്പാട്: കേരള കര്ഷകന്