വെള്ളം കുടിക്കാന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്. വെള്ളം എത്രത്തോളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണ്. ശരീരത്തില്‍ വെള്ളം കുറയുന്നതോടെ നിര്‍ജ്ജലീകരണം രൂക്ഷമാകുന്നു.

മൂത്രത്തിന്റെ അളവ് കുറയുക, വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചര്‍മ്മം വരളുക, വിയര്‍ക്കാതിരിക്കുക, തലവേദന, ഓര്‍മ്മക്കുറവ്, വളരെയധികം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

നിര്‍ജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചസംഭവിക്കും.

വെള്ളം കുടിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത് എന്തെന്ന് നോക്കാം

1. മല ബന്ധം

ശരീരത്തില്‍ ജലാംശം ഇല്ലാതായാല്‍ പല ഗുരുതര പ്രശ്നങ്ങളും ഉണ്ടാകാം. ജലാംശം ഇല്ലാതാകുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കും. അതുമൂലം മല ബന്ധം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

2. വൃക്കകളെ ബാധിക്കാം

വൃക്ക, മൂത്ര സംബന്ധമായ പല അസുഖങ്ങളും വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ഉണ്ടാകും. കിഡ്നിയുടെ പ്രവര്‍ത്തനത്തിനും ജലം അത്യന്താപേക്ഷിതമാണ്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ കിഡ്നിയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.

3. ചര്‍മ്മ രോഗങ്ങള്‍

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവിശ്യമാണ്. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പല ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും. വെള്ളം കുടിക്കുന്നത് ത്വക്കിന് ഗുണം മാത്രമേ ചെയ്യൂ. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ചര്‍മ്മത്തിന് കൂടുതല്‍ തിളക്കമുണ്ടാകും.

4. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും.

5. ക്ഷീണം

നിര്‍ജലീകരണം സംഭവിക്കുന്ന മൂലം തലചുറ്റല്‍, ക്ഷീണം എന്നിവ ഉണ്ടാകാം.മൂലം തലചുറ്റല്‍, ക്ഷീണം എന്നിവ ഉണ്ടാകാം.