മെക്സിക്കോ, മധ്യ-ദക്ഷിണ അമേരിക്ക എന്നീരാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന കള്ളിച്ചെടി വര്‍ഗത്തില്‍പ്പെട്ട ഡ്രാഗണ്‍ ഫ്രൂട്ട് ഇന്ന് നമ്മുടെ നാട്ടിലും സുലഭമാണ്.

ഏറെ ഔഷധ ഗുണമുള്ളതാണ് ഈ പഴം. തൊലിയുടെ വര്‍ണപ്പൊലിമ ചേര്‍ന്ന് പോകാത്ത സൗമ്യ രുചിയാണ് ഡ്രാഗണ്‍ പഴത്തിന്. കറുത്ത തരിതരിപ്പുള്ള വിത്തുകള്‍ അടങ്ങുന്ന മാംസളഭാഗം മധുരമുള്ളതും കലോറി കുറഞ്ഞതുമാണ്.

വിറ്റാമിന്‍-സി കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടിലെ ലൈക്കോപ്പെന്‍, പോളിഫിനോള്‍സും കരോട്ടിനുകളും കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. വിറ്റാമിന്‍ ബി-3, വിറ്റാമിന്‍-സി എന്നിവയും അടങ്ങിയിട്ടുണ്ട്.

കേരളത്തിലെ കാലാവസ്ഥയിലും നന്നായിവളരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വിത്ത് പാകി മുളപ്പിക്കാറില്ല. പാകി മുളപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ തണ്ടുകള്‍ മുറിച്ച് നടുന്നു. പതിനഞ്ച് സെന്റീമീറ്റര്‍ വരെ നീളമുള്ള തണ്ടുകളാണ് നടാറ്.

വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് രണ്ടടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് മേല്‍മണ്ണിട്ട് നിറയ്ക്കുക. പിന്നീട് തണ്ടുകള്‍ നടാം.

ഏപ്രില്‍-മേയ് മാസങ്ങളിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ പൂക്കളുണ്ടാകുക. രാത്രിയില്‍ വിരിയുന്ന പൂക്കള്‍ മൂന്ന് ദിവസം കൊണ്ട് കായയായിമാറും. പഴങ്ങള്‍ പഴുത്ത് പച്ചയില്‍ നിന്ന് ചുവപ്പ്, മഞ്ഞ നിറമാകുമ്ബോഴാണ് പറിച്ചെടുക്കേണ്ടത്. പഴങ്ങള്‍ അഞ്ചുദിവസം വരെ കേടാകാതിരിക്കും.

ആരോഗ്യം സംരക്ഷിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട്